ജാമിഅ മില്ലിയയുടെ ഹോണററി ഡോക്ടറേറ്റ് ഷാരൂഖ് ഖാന് നല്‍കേണ്ടതില്ല; ആവശ്യം തള്ളി കേന്ദ്രം

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കേണ്ടതില്ലെന്ന് കേന്ദ്രം. ഷാരൂഖിന് മറ്റൊരു സര്‍വകലാശാലയില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് ഉണ്ടെന്നു പറഞ്ഞാണ് ജാമിഅ മില്ലിയ സര്‍വകലാശാലയുടെ ശുപാര്‍ശ കേന്ദ്രം തള്ളിയത്.
കഴിഞ്ഞ വര്‍ഷം അവസാനമാണ് ജാമിഅ മില്ലിയ സര്‍വകലാശാല ഷാരൂഖിന് ഹോണററി ഡോക്ടറേറ്റ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്. ജാമിഅ മില്ലിയ മാസ് കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു ഷാരൂഖ് ഖാന്‍. എന്നാല്‍ ഹാജര്‍ നില കുറവായിരുന്നതിനാല്‍ അദ്ദേഹം പരീക്ഷ എഴുതിയിരുന്നില്ല.
2016 ല്‍ മൗലാന ആസാദ് നാഷണല്‍ ഉര്‍ദു സര്‍വകലാശാല ഹോണററി ഡിഗ്രി നല്‍കി ഷാരൂഖ് ഖാനെ ആദരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജാമിഅ മില്ലിയയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here