Advertisement

കേരള സംസ്ഥാന അവാർഡ് ആദ്യഘട്ട സ്ക്രീനിംഗ് അവസാനിച്ചു; മികച്ച നടനുള്ള പോരാട്ടം ഫഹദ്, മോഹൻലാൽ,ജയസൂര്യ എന്നിവർ തമ്മിലെന്ന് സൂചന

February 22, 2019
1 minute Read

കേരള സംസ്ഥാന അവാർഡ് ആദ്യഘട്ട സ്ക്രീനിംഗ് അവസാനിച്ചു.മികച്ച നടനായുള്ള അന്തിമ പോരാട്ടം ഫഹദ് ഫാസിൽ(ഞാൻ പ്രകാശൻ, വരത്തൻ, കാർബൺ), മോഹൻലാൽ (ഒടിയൻ, കായംകുളം കൊച്ചുണ്ണി),ജയസൂര്യ(ഞാൻ മേരിക്കുട്ടി,ക്യാപ്റ്റൻ) എന്നിവർ തമ്മിൽ എന്ന് സൂചന.

ഫഹദ് ഫാസിലിന്റെ 3 കഥാപാത്രങ്ങളും മൂന്ന് ദ്രുവങ്ങളിലുള്ളതാണെന്നും ഞാൻ പ്രകാശനിലെ സ്വാഭിക അഭിനയം വാക്കുകൾക്ക് അതീതമാണെന്നും ജൂറി മെംബേർസ് അഭിപ്രായപെട്ടു.

Read Also : 26-ആം കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്: ടിഎം ഹർഷൻ അവാർഡ് ഏറ്റുവാങ്ങി

മുപ്പത്തിയഞ്ചുകാരനായും അറുപതുകാരനായും ഉള്ള ഒടിയൻ മാണിക്യനായുള്ള മോഹൻലാലിൻറെ പ്രകടനം സമാനതകളില്ലാത്തതാണെന്നും കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയായുള്ള മോഹൻലാലിൻറെ സൂക്ഷ്മാഭിനയവും ചേഷ്ടകളും അത്ഭുത പെടുത്തി എന്നും ജൂറി മെംബേർസ് അഭിപ്രായപ്പെട്ടു.

ട്രാൻസ്ജൻഡർ ആയി ഞാൻ മേരിക്കുട്ടയിൽ ജയസൂര്യ പുറത്തെടുത്ത പ്രകടനം അതി ഗംഭീരം ആണെന്നും കഥാപാത്രമാവാൻ ജയസൂര്യ നടത്തിയ ശാരീരികവും മാനസികവും ആയുള്ള തയ്യാറെടുപ്പു പ്രശംസനീയം ആണെന്നും ജൂറി അഭിപ്രായപ്പെട്ടു. വി.പി സത്യനായുള്ള ക്യാപ്റ്റനിലെ ജയസൂര്യയുടെ പ്രകടനവും മികച്ചതായിരുന്നു എന്നും ജൂറി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top