Advertisement

കോഴിക്കോട് വിമാനത്താവളത്തിലെ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

February 22, 2019
1 minute Read
chief minister and other ldf leaders kannur flight journey stirs protest

കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് ടെര്‍മിനല്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കാള്ളാനാവുന്ന ടെര്‍മിനലാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് വിമാനത്താവളം സ്വപ്ന തുല്യമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നത്.

Read More:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടികൂടി

17000 ചതുരശ്രമീറ്ററില്‍ വിസ്തൃതിയുളള ടെര്‍മിനലിന്‍റെ നിര്‍മ്മാണ ചെലവ് 120 കോടി രൂപയാണ്. ഗവര്‍ണര്‍ ജ. പി. സദാശിവമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ പോലും യാത്രക്കാര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനാകും. കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാൻ കൂടുതല്‍ സൗകര്യങ്ങളും ടെര്‍മിനലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി രണ്ട് വീതം എക്സ്റേ മെഷീനുകളും 16 എമിഗ്രേഷൻ കൗണ്ടറുകളുമാണുള്ളത്.

Read More: കണ്ണൂർ വിമാനത്താവളത്തിന് നൽകുന്ന പ്രധാന്യം കോഴിക്കോട് വിമാനത്താവളത്തിന് നൽകുന്നില്ലെന്ന് പ്രതിപക്ഷം; രൂക്ഷ ഭാഷയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി

കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി. മന്ത്രിയുടെ അസൗകര്യം മൂലം രണ്ട് തവണ മാറ്റിവെച്ച ഉദ്ഘാടന ചടങ്ങാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ആഗമന ടെര്‍മിനല്‍ ഇനി പുറപ്പെടല്‍ കേന്ദ്രമായി മാറും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top