നൈജീരിയയില്‍ തിരഞ്ഞെടുപ്പ് നാളെ

തെരെഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുന്‍പ് മാറ്റി വയ്ക്കപ്പെട്ട നൈജീരിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ രാവിലെ 8 മണി മുതല്‍ നടക്കും. 2019-2023 കാലഘട്ടത്തിലേക്കുള്ള നൈജീരിയന്‍ പ്രസിഡന്റിനേയും പാര്‍ലമെന്റ് അംഗങ്ങളേയും തെരഞ്ഞെടുക്കുന്നതിന് ശനിയാഴ്ച നടക്കേണ്ടിയിരുന്ന തെരെഞ്ഞെടുപ്പ് ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം സുഗമമായി നടത്തുവാന്‍ കഴിയാത്ത സാഹചര്യത്തേത്തുടര്‍ന്നാണ് ഒരാഴ്ചത്തേക്ക് മാറ്റി വച്ചത്. 66 ലധികം ആളുകള്‍ വിവിധ അക്രമങ്ങളില്‍ കൊല്ലപ്പെട്ടതും തെരെഞ്ഞെടുപ്പ് മാറ്റി വയ്ക്കുവാന്‍ കാരണമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 1999ല്‍ പട്ടാളഭരണം അവസാനിച്ചതിനു ശേഷമുള്ള ആറാം തെരഞ്ഞെടുപ്പാണ് ഇത്.
ഓള്‍ പ്രോഗ്രസ്സിവ് കോണ്‍ഗ്രസ് (എ.പി.സി.) യെ പ്രതിനിധീകരിച്ച് നിലവിലെ പ്രസിഡണ്ട് മുഹമ്മദ് ബുഹാരിയും, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) യെ പ്രതിനിധീകരിച്ച് മുന്‍ വൈസ് പ്രസിഡന്റ് അറ്റീക്കു അബൂബക്കറും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാന മത്സരം നടക്കുന്നത്. ഇവരെക്കൂടാതെ വിവിധ പാര്‍ട്ടികളില്‍ നിന്നായി മുപ്പതോളം സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. എ.പി.സിയുടെ യെമി ഒസിബാന്‍ജോയും പി.ഡി.പി യുടെ പീറ്റര്‍ ഒബിയും തമ്മിലാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പ്രധാന മത്സരം. ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നതെങ്കിലും പരക്കെ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇലക്ഷന്‍ സാമഗ്രഹികള്‍ കൃത്യതയോടെ പോളിങ്ങ് ബൂത്തുകളില്‍ എത്തിക്കാന്‍ കഴിയാത്തതാണ് കഴിഞ്ഞയാഴ്ചത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കാന്‍ കാരണമായി ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞത്. സുതാര്യത ഉറപ്പു വരുത്താന്‍ കഴിയാത്ത സാഹചര്യവും തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനു കാരണമായി ഐ എന്‍ ഇ സി ചെയര്‍മാന്‍ മുഹമ്മദ് യാക്കൂബ് പത്ര കുറിപ്പിലൂടെ അറിയിച്ചിരുന്നു. 84 മില്ല്യന്‍ വോട്ടര്‍മാരാണ് അന്തിമ പട്ടികയില്‍ ഉള്ളത്. ഇതില്‍ 15 മില്യണ്‍ പുതിയ വോട്ടര്‍മാരാണ്. ബാലറ്റ് സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here