ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ രണ്ടു ഭീകരവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ദേശത്ത് സുരക്ഷസേനയുടെ തിരച്ചിൽ തുടരുന്നു. മേഖലയിൽ നാല് ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അർദ്ധരാത്രിയോടെ തിരച്ചിൽ ആരംഭിച്ചത്. രാവിലെ 6.30 ഓടെ ഭീകരർ സുരക്ഷ സേനക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫർമാൻ, ആദിൽ, ബാഷ എന്നീ ഭീകരർക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകൾ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങിൽ ഉൾപ്പെട്ട ഭീകരവാദികൾ എന്നാണ് സൂചന. പഹൽ ഗാം ഭീകരാക്രമണത്തിന് ശേഷം, പ്രാദേശിക ഭീകരർക്കെതിരായ നടപടി യുടെ ഭാഗമായി കഴിഞ്ഞ 8 ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി 8 ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
Story Highlights : Two terrorists killed in encounter in J&K
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here