പെരിയ കൊലപാതകം; പ്രതികളുടെ വസ്ത്രവും വടിവാളും കണ്ടെത്തി

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ വസ്ത്രം കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള തെങ്ങിന്‍ തോപ്പില്‍ നിന്നുമാണ് പ്രതികളുടെ ഷര്‍ട്ട് പൊലീസ് കണ്ടെത്തിയത്. വെളുത്തോളിയിലെ തോട്ടില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. യുവാക്കളെ വെട്ടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വടിവാളും പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പിന് ശേഷം ഉച്ചയോടുകൂടി പ്രതികളെ കോടതിയില്‍ ഹാജരാക്കും.
കേസില്‍ അറസ്റ്റിലായ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനുമായി ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന കല്ല്യോട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ പൊട്ടക്കിണറ്റില്‍ നിന്നും വാളും മൂന്ന് ദണ്ഡുകളുമായിരുന്നു പൊലീസ് കണ്ടെത്തിയത്.
കേസില്‍ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. പീതാംബരന്റേയും സജിയുടേയും അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. പീതാംബരാണ് കൊലപാതകത്തിലെ മുഖ്യസൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക സംഘം എത്തിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു സജി ജോര്‍ജ്. പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അശ്വിന്‍, സുരേഷ്, ഗിരിന്‍, ശ്രീരാഗ്, അനില്‍ എന്നിവരുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരെല്ലാം സിപിഐഎം അനുഭാവികളാണ്. അനിയും സുരേഷും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളാണ്.
അതേസമയം, പെരിയയിലെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കൊലപാതകം ഹീനമാണെന്നും ന്യായീകരിക്കാന്‍ സാധിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചു. ഇത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും മുഖ്യമന്ത്രി കാസര്‍ഗോഡ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here