ബംഗളൂരുവില്‍ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം; മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു

ബംഗളൂരുവില്‍ എയറോ ഇന്ത്യ ഷോ നടക്കുന്ന വേദിയ്ക്ക് സമീപമുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം. മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു. യെലഹങ്ക വ്യോമസേന താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ആളപായമില്ല.
#AeroShowOpenParkingAreaFire
In all, 300 cars burnt in the fire incident. Fire fully extinguished now. 10 Fire Force and 5 other fire engines fought the fire under the leadership of Chief Fire Officer, West.— M.N.Reddi, IPS (@DGP_FIRE) 23 February 2019
#Fire at Aero India show parking lot, vehicles gutted #AeroIndia2019 80-100 cars gutted #AeroShow2019 #Yalahanka in #Bengaluru, Fire fighters on the spot pic.twitter.com/NwoOOltp6E
— sudhakar (@naidusudhakar) 23 February 2019
300 Cars Damaged due to fire at Yelanka Air Base “Aero India” show in Bengaluru #AeroIndia2019 @PMOIndia @nsitharaman @IAF_MCC pic.twitter.com/fwtijQDfl5
— Prathik Ponnanna (@Prathikthethith) 23 February 2019
എയ്റോ ഇന്ത്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനെത്തിയവരുടെ കാറുകളാണ് അഗ്നിക്കിരയായത്. സംഭവം നടക്കുമ്പോള്‍ കാറിലെത്തിയവര്‍ എയ്റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്നിടത്തായിരുന്നതിനാല് വന്‍ ദുരന്തം ഒഴിവായി. പത്തോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിത്. വ്യോമസേനയും പൊലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഉണങ്ങിയ പുല്ലിലേക്ക് ആരെങ്കിലും കത്തിച്ച സിഗരറ്റ് വലിച്ചെറിഞ്ഞതാകാം തീ പടരാന്‍ കാരണമായതെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് ശക്തമായ കാറ്റുവീശിയതും തീ പടര്‍ന്നുപിടിക്കാന്‍ കാരണമായി. ഇരുചക്രവാഹനങ്ങളും കത്തിനശിച്ചതായാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here