കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിച്ചു

കൊല്ലം ചെറുവക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിച്ചു. ചെറുവക്കൽ സ്വദേശി അജി കുമാറിന്റെ സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. ചെറുവക്കൽ ഇളവൂർ പള്ളിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്ന് അജിയും സഹോദരനും തിരികെ വരും വഴിയാണ് തീപിടുത്തമുണ്ടായത്. പതിനെട്ട് കിലോമീറ്റർ വാഹനം ഓടിക്കഴിപ്പോൾ തന്നെ വാഹനത്തിൽ നിന്ന് പുക വന്നു. ഉടൻ അജി വാഹനം നിർത്തി പുറത്ത് കടന്നു.
എന്നാൽ മുൻസീറ്റിലിരുന്ന സഹോദരന് ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് ഡ്രൈവിംഗ് സീറ്റിലെ ഡോർ വഴിയാണ് സഹോദരൻ പുറത്തിറങ്ങിയത്.
ഇരുവരും പുറത്ത് കടന്ന ശേഷമാണ് വാഹനത്തിലേക്ക് തീ ആളിപടരുന്നത്. അജിയും ഹോദരനും രക്ഷപ്പെട്ടുവെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു.
Story Highlights – kollam running car catches fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here