അപ്നാദള്‍ കോണ്‍ഗ്രസുമായി ചേരുമെന്ന് സൂചന

എന്‍ഡിഎ വിടുമെന്ന സൂചന അപ്നാദള്‍ നല്‍കിയതിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സഖ്യ സാധ്യതകള്‍ മാറി മറിയുന്നു. എന്‍ഡിഎ വിടുകയാണെങ്കില്‍ അപ്നാദള്‍ കോണ്‍ഗ്രസുമായി ചേര്‍ന്നേക്കുമെന്നാണ് സൂചനകള്‍. എന്‍ഡിഎ ഘടകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും ബിജെപിയുമായി ഉടക്കി നില്‍ക്കുകയാണ്. എസ്പി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച ശിവപാല്‍ യാദവ് കോണ്‍ഗ്രസ് നേതാക്കളുമായി ഉടൻ ചര്‍ച്ചകള്‍ നടത്തുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. അതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി ലക്നൗവിൽ എത്തി.
ഉത്തർപ്രദേശില്‍ എൻഡിഎയിലെ ഭിന്നതയെ തുടര്‍ന്ന് അപ്നാദൾ സഖ്യമുപേക്ഷിച്ചു. അപ്നാദൾ കൺവീനറും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേലാണ് തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടെ മുതിർന്ന നേതാക്കളുമായി പലതവണ ചർച്ച നടത്തി.
എന്നാൽ പ്രശ്നപരിഹാരത്തിന് അവർ തയ്യാറായില്ല. സഖ്യകക്ഷികൾക്ക് യാതൊരു പരിഗണനയും നൽകാൻ ബിജെപി തയ്യാറാകത്തതുകൊണ്ടാണ് യുപിയിൽ ഒറ്റയ്ക്ക് നീങ്ങാൻ തീരുമാനിച്ചതെന്നും അനുപ്രിയ പട്ടേൽ പറഞ്ഞു. എന്നാൽ പ്രശ്നം ഉത്തർപ്രദേശിൽ മാത്രമാണെന്നും ദേശീയ തലത്തിൽ എൻഡിഎഘടകകക്ഷിയായി തുടരുമെന്നും അപ്നാദൾ ദേശീയ പ്രസിഡന്റ് ആശിഷ് പട്ടേൽ വ്യക്തമാക്കി.
Read More: ഉത്തര്‍ പ്രദേശില്‍ അപ്നദള്‍ എന്‍ഡിഎ വിട്ടു
2014ൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച അപ്‌നാദളിന് ലോകസ‌്ഭയിൽ രണ്ട‌് അംഗങ്ങളുണ്ട‌്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യമായാണ‌് മത്സരിച്ചത‌്. നിയമസഭയിൽ 9 അംഗങ്ങളുണ്ട‌്. കിഴക്കൻ യുപിയിൽ പിന്നോക്കവിഭാഗമായ കുർമികൾക്കിടയിൽ സ്വാധീനമുള്ള പാർടിയാണ് അപ്‌നാദൾ(എസ്). അവർ മുന്നണി വിട്ടാൽ ഈ മേഖലയിൽ ബിജെപിക്ക‌് കനത്ത തിരിച്ചടിയുണ്ടാക്കും. ഓം പ്രകാശ് രാജ്‌ഭർ നേതൃത്വം നൽകുന്ന സുഹേൽദേവ് ഭാരതീയ സമാജ് പാർടിയും (എസ്‌ബിഎസ്‌പി) ബിജെപിയുമായി അകൽച്ചയിലാണ്. കിഴക്കൻ യുപിയിലെ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള പാർടിയാണ് എസ്‌ബിഎസ്‌പി.
സംസ്ഥാനത്ത് അപ്‌നാദളിന് ബിജെപി അർഹമായ ബഹുമാനം നൽകുന്നില്ലെന്ന് ആരോപിച്ചാണ് കൂട്ടുവെട്ട്. തീരുമാനമെടുക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് ആവശ്യത്തിനു സമയം നൽകിയിരുന്നെന്നും അനുപ്രിയ മാധ്യമങ്ങളോടു പറഞ്ഞു. യുപിയിലെ ബിഎസ്പി-സമാജ് വാദി പാർട്ടി കൂട്ടുകെട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരേ വിമർശനവുമായി അനുപ്രിയ രംഗത്തെത്തിയിരുന്നു. ബിജെപി തോൽവികളിൽനിന്നു പഠിക്കണമെന്നായിരുന്നു അപ്നാദളിന്റെ വിമർശനം.
അനുപ്രിയയുടെ ഭർത്താവ് ആശിഷ് പട്ടേലാണ് അപ്നാദളിനെ നയിക്കുന്നത്. പരസ്പര ബഹുമാനമില്ലാതെ ബന്ധം തുടരാൻ കഴിയില്ലെന്ന് ആശിഷും പറഞ്ഞിരുന്നു. അനുപ്രിയയുടെ ഭർത്താവ് ആശിഷ് പട്ടേലാണ് അപ്നാദളിനെ നയിക്കുന്നത്. പരസ്പര ബഹുമാനമില്ലാതെ ബന്ധം തുടരാൻ കഴിയില്ലെന്ന് ആശിഷും പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here