സവാള വില കുത്തനെ ഇടിഞ്ഞു

കേരളത്തിൽ സവാള വില കുത്തനെ ഇടിഞ്ഞു. പ്രദേശിക പട്ടണണങ്ങളിൽ ഒരു കിലോ സവാളയുടെ വില 7 രൂപയായി കുറഞ്ഞു. ചിലയിടങ്ങളിൽ വില അഞ്ച് രൂപയാണ്.
മഹാരാഷ്ട്രയിൽ നിന്നും സവാള വൻതോതിൽ കേരളത്തിലേക്ക് ഒഴുകുന്നതാണ് വിലയിടിവിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. മഹാരാഷ്ട്രയിലെ ലസൽഗാവ് മാർക്കറ്റിൽ ഒരു ക്വിന്റൽ സവാളയുടെ വില 280 രൂപയാണ്. പൂന പോലുള്ള സ്ഥലങ്ങളിൽ 150 രൂപ വരെ വില താഴ്ന്നു.
Also Read : മുടിവളരാന്‍ സവാള മാജിക്ക്!
സ്റ്റോക്കുള്ള സവാള ഏതുവിധേനയും വിറ്റ് ഒഴിവാക്കാനാണ് വ്യാപാരികളുടെ ശ്രമം. റബി സീസണിലെ വിളവാണ് ഇപ്പോൾ വിറ്റ് ഒഴിവാക്കുന്നത്.പൂനയിൽ മാത്രം പ്രതിദിനം 100 ടൺ സവാള എത്തുന്നുണ്ട്. കാരണം അടുത്ത സീസണിലെ വിളവ് എത്തുന്ന സമയമായിരിക്കുകയാണ്. മഹാരാഷ്ട്രയിൽ പൂന അടക്കമുള്ള ചില കേന്ദ്രങ്ങളിൽ ചില സ്ഥലങ്ങളിൽ കിലോക്ക് 50 പൈസയാണ് വില.
രണ്ടാഴ്ച മുമ്പ് വരെ 15 20 രൂപയായിരുന്നു സംസ്ഥാനത്തെ വിലനിലവാരം. ഇപ്പോൾ ഇതര സംസ്ഥാനത്തു നിന്ന് കച്ചവടക്കാർ കേരളത്തിലെത്തി വഴിയോരങ്ങളിൽ സവാള വില്പന പൊടി പൊടിക്കുകയാണ്. എന്നാൽ കൊച്ചി പോലുള്ള നഗരങ്ങളിൽ വ്യാപാരികൾ വൻ ലാഭമെടുക്കുകയാണ്. നഗരത്തിൽ ഇപ്പോഴും വില 15 രൂപയിൽ കുറഞ്ഞിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here