സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായെന്ന് പി കരുണാകരന്‍ എം പി; പാര്‍ട്ടി ഓഫീസുകള്‍ അഗ്നിക്കിരയാക്കി

പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായെന്ന് പി കരുണാകരന്‍ എം പി. പാര്‍ട്ടി ഓഫീസുകള്‍ പൂര്‍ണ്ണമായും അഗ്നിനിക്കിരയാക്കിയ സംഭവമുണ്ടായി. സിപിഐഎം പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ മോഷണം പോയെന്നു എം പി ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് രണ്ട് ദിവസം കഴിഞ്ഞ് സന്ദര്‍ശിക്കാമെന്ന തീരുമാനമെടുത്തതെന്നും എം പി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ഓഫീസ് തീയിട്ട് നശിപ്പിക്കുന്നതിനിടെ സമീപത്തുള്ള സോഡാ ഫാക്ടറി തകര്‍ന്നുവെന്ന് എം പി പറഞ്ഞു. പാര്‍ട്ടി ഓഫീസ് കത്തിയെരിയുന്നത് തടയാന്‍ അടുത്ത വീട്ടിലെ സ്ത്രീകള്‍ ശ്രമിച്ചുവെന്നും അവരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടുവെന്നും എം പി വ്യക്തമാക്കി.
ശാസ്താ ഗംഗാധരന്റെ വീട്ടില്‍ നിന്നും പതിനാറ് പവന്‍ മോഷണം പോയി. ഓമനക്കുട്ടന്റെ വീടിന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കേസിലെ പ്രതി പീതാംബരന്റെ വീട് പൂര്‍ണ്ണമായും നശിപ്പിച്ചു. പറമ്പിലുണ്ടായിരുന്ന തെങ്ങ് ഉള്‍പ്പെടെ വെട്ടിനശിപ്പിച്ചു. ഭാര്യയേയും അമ്മയേയും മാറ്റി മാര്‍പ്പിക്കേണ്ടി വന്നു. ഇ എം എസ് വായന ശാല നശിപ്പിച്ചു. വായന ശാലകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി. നായനാരുടെ പേരിലുള്ള വെയിറ്റിംഗ് ഷെഡ് തീയിട്ടു നശിപ്പിച്ചു. കല്ല്യോട്ടില്‍ ഏറ്റവും അധികം നാശനഷടമുണ്ടായത് വത്സനും ജയരാജനുമാണ്. വത്സന്റെ കടയില്‍ നിന്നും പതിനഞ്ചര ക്വിന്റല്‍ റബര്‍ പകല്‍ കത്തിച്ചു. ഏകദേശം നാലരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നും കരുണാകരന്‍ പറഞ്ഞു.
കല്ല്യോട്ട് അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ പി കരുണാകരന്‍ എംപി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ആദ്യം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. ഇവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളും സ്ത്രീകളും എത്തി. തുടര്‍ന്ന് ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഒടുവില്‍ കൂടുതല്‍ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ സ്ഥലത്തുനിന്നും അറസ്റ്റു ചെയ്ത് നീക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here