Advertisement

കൊച്ചിയില്‍ സ്വകാര്യബസ് സ്‌ക്കൂട്ടറിലിടിച്ച് രണ്ട് മരണം

February 24, 2019
Google News 0 minutes Read

കൊച്ചിയില്‍ സ്വകാര്യബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം. രാജസ്ഥാന്‍ സ്വദേശി ഈശ്വര്‍ ലാലും മലയാളിയായ സ്റ്റാലിനും ആണ് മരിച്ചത്. ബസ് അമിതവേഗതയില്‍ വന്നതാണ് അപകട കാരണം. രണ്ടു പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് പതിനൊന്നേകാലോടെ ചിറ്റൂര്‍ റോഡിലാണ് അപകടം നടന്നത്.

ഇട റോഡില്‍ നിന്നും ചിറ്റൂര്‍ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഇരുചക്രവാഹനത്തെ അമിതവേഗതയില്‍ വന്ന സ്വകാര്യബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുചക്രവാഹനത്തില്‍ ഉണ്ടായിരുന്ന ഈശ്വര്‍ ലാലും സ്റ്റാലിനും തല്‍ക്ഷണം മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ്  100 മീറ്ററോളം   സ്‌ക്കൂട്ടര്‍ യാത്രക്കാരെ വലിച്ചിഴച്ചുകൊണ്ടുപോയി. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here