മെസ്സിയുടെ ഹാട്രിക്കില്‍ സെവിയ്യയെ തകര്‍ത്ത് ബാര്‍സ (വീഡിയോ)

സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രികിന്‍റെ കരുത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ സെവിയ്യയെ തകര്‍ത്ത് ബാര്‍സ. രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് ബാഴ്‌സലോണയുടെ ജയം. രണ്ട് തവണ പിറകില്‍ പോയ ശേഷമാണ് ബാഴ്‌സലോണയെ വിജയത്തില്‍ എത്തിച്ചത്.
മെസിയുടെ 50-ാം ഹാട്രിക്കിനായിരുന്നു ഫുട്‌ബോള്‍ ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത്. മൂന്നു ഗോള്‍ നേടിയതിനു പുറമെ ഫോമില്‍ ഇല്ലാത്ത സുവാരസിന് ഒരു ഗോളിന് വഴിയൊരുക്കി കൊടുക്കാനും മെസിക്ക് സാധിച്ചു. ഈ ജയത്തോടെ ലീഗില്‍ ബാഴ്‌സയുടെ ലീഡ് 10 പോയിന്റായി ഉയര്‍ന്നു.
ആദ്യം പിറകില്‍ നിന്ന ശേഷം 26 ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. ഇവാന്‍ റാകിടിച്ചിന്റെ പാസ് ഒരു വോളിയിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ മുഴുനീള ഡൈവിങ് നടത്തിയെങ്കിലും തട്ടിയകറ്റാന്‍ സാധിച്ചില്ല. പിന്നീട് 67ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയ താരം പിന്നാലെ ഹാട്രിക് തികയ്ക്കുകയായിരുന്നു.
This venomous Messi volley must have to be one of the best in La Liga this season.pic.twitter.com/FmlHMo47al
— MAVERICK (@Lewanjoski) 23 February 2019
Aaannnd… Again ❤️ with the weaker foot this time ?#SevillaBarça #Messi pic.twitter.com/mMgOveOiSK
— The Field Sport (@TheBallGame1) 23 February 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here