അമ്മയുടെ ബാങ്ക് ലോക്കറിൽ നിന്ന് മുപ്പത് പവൻ കവർന്നു; വളർത്തുമകളും ഭർത്താവും പിടിയിൽ

അമ്മയുടെ ബാങ്ക് ലോക്കറിൽ നിന്ന് മുപ്പത് പവൻ കവർന്നു മുങ്ങിയ വളർത്തു മകളും ഭർത്താവും പിടിയിൽ. മുവോട്ട്കോണം ശ്രീശൈലത്തിൽ ജയകുമാരിയുടെ മകൾ ശ്രിനയ(18), ഭർത്താവ് പനച്ചമുട് പാറവിള പുത്തൻവീട്ടിൽ മത്സ്യ വില്പനക്കാരനായ ഷാലു(22) എന്നിവരാണ് അറസ്റ്റിലായത്. പരശുവയ്ക്കൽ സഹകരണ ബാങ്കിലെ ജയകുമാരിയുടെ ബാങ്ക് ലോക്കറിൽ നിന്ന് 19ന് രാവിലെ കാമുകനൊപ്പം ബൈക്കിലെത്തിയാണ് ശ്രിനയ സ്വർണം എടുത്തതെന്നു പൊലീസ് കണ്ടെത്തി. ഷാലുവുമൊത്ത് ശ്രിനയ വീടു വിട്ട ദിവസം തന്നെയായിരുന്നു ഈ തട്ടിപ്പ്. സ്വർണം ഷാലുവിന്റെ വീട്ടിൽ നിന്നു പൊലീസ് വീണ്ടെടുത്തു.
ലോക്കറിൻെറ താക്കോലുമായി ബാങ്കിലെത്തിയ ശ്രിനയ, മാതാവ് പുറത്ത് നില്ക്കുകയാണെന്നു പറഞ്ഞ്, ലോക്കർ തുറന്ന് നൽകാൻ അവശ്യപ്പെടുകയായിരുന്നു. താക്കോൽ കൈവശമുള്ളതിനാലും പലതവണ മാതാവിനൊപ്പം ശ്രിനയ മുൻപു ബാങ്കിലെത്തിയിട്ടുള്ളതിനാലും ജീവനക്കാർ സംശയം തോന്നാതെ ലോക്കർ തുറന്ന് നൽകി.
Read More: തുച്ഛമായ വിലയ്ക്ക് ഐഫോൺ നൽകാമെന്ന് പറഞ്ഞ് ഒഎൽഎക്‌സിലൂടെ തട്ടിപ്പ്
മകൾ വൈകിട്ട് വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കടന്നതായി ജയകുമാരി അറിയുന്നത്. ലോക്കറിൻെറ താക്കോൽ കാണാനില്ലെന്നു മനസിലായതിനെത്തുടർന്നു ബാങ്കിലെത്തിയപ്പോൾ സ്വർണം നഷ്ടമായതും കണ്ടെത്തി.
ഇക്കാര്യത്തിൽ ജയകുമാരി ബാങ്കിനു നൽകിയ പരാതിബാങ്ക് അധികൃതർ പാറശാല പൊലീസിനു കൈമാറി. ഇതിനിടെ ശ്രിനയയെ കാണാനില്ലെന്നു ജയകുമാരി തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷനിലും പരാതി നൽകി കാൺമാനില്ലെന്ന വിട്ടുകാരുടെ പരാതിയെ തുടർന്ന് ഇതിനിടെ വിവാഹം റജിസ്റ്റർ ചെയ്ത ഇരുവരും ഇന്നലെ വൈകിട്ട് കുഴിത്തുറ കോടതിയിൽ ഹാജരായി.
ആൾമാറാട്ടം നടത്തി മോഷണം നടത്തിയെന്ന് സഹകരണബാങ്ക് പരാതി നല്കിയതിനെ തുടർന്ന് പളുകൽ പൊലീസ് ഇരുവരെയും പാറശാല പൊലീസിന് കൈമാറുകയായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here