Advertisement

ചെന്നൈയില്‍ പാര്‍ക്കിങ് സ്ഥലത്ത് വന്‍ തീപിടുത്തം; 150 ഓളം കാറുകള്‍ കത്തിനശിച്ചു

February 24, 2019
Google News 6 minutes Read

ചെന്നൈയില്‍ വന്‍ തീപിടുത്തം. പാര്‍ക്കിങ് സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ 150 ഓളം കാറുകള്‍ കത്തിനശിച്ചു. ഉണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീപടര്‍ന്നത്. മൂന്നൂറോളം കാറുകള്‍ പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായിരുന്നതായാണ് വിവരം.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. ഒരു സ്വകാര്യ കമ്പനിയുടെ പാര്‍ക്കിങ് സ്ഥലത്താണ് തീപിടുത്തമുണ്ടായത്. തീയണക്കാന്‍ കഴിഞ്ഞെങ്കിലും പ്രദേശത്ത് രൂക്ഷമായ പുകശല്യമുണ്ട്.

Read more: ബംഗളൂരുവില്‍ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം; മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു

ബംഗളൂരുവില്‍ എയറോ ഇന്ത്യ ഷോയ്ക്കിടെ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചിരുന്നു. യെലഹങ്ക വ്യോമസേന താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീപിടിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here