പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേളയിലെത്തി സ്നാനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ് രാജിലെ കുംഭമേളയിലെത്തി സ്നാനം ചെയ്തു. ഉത്തർ പ്രദേശിൽ എത്തിയ പ്രധാനമന്ത്രി വിവിധ സർക്കാർ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാർ പദ്ധതിയായ സ്വച്ച് കുംഭ് സ്വച്ച് അബ്ബാറിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി പ്രയാഗ് രാജിലെത്തിയത്.
കുംഭമേളക്ക് അന്താരാഷ്ട്ര പ്രശസ്തി നൽകിയ നേതാവാണ് മോദിയെന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവനക്ക് ശേഷമാണ് മോദിയുടെ കുംഭ മേള സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
Read More: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി’ പദ്ധതിക്ക് തുടക്കമായി; ചരിത്രമെന്ന് നരേന്ദ്രമോദി
ഉത്തർ പ്രദേശിൽ രണ്ടിടങ്ങളിൽ നരേന്ദ്ര മോദി സംസാരിക്കും. കുംഭ മേളയിൽ പങ്കെടുത്ത ശേഷം ഗൊരക്ക് പൂരിലെത്തി പ്രധാനമന്ത്രി കിസാൻ പദ്ധതി ഉദ്ഘാടനം ചെയ്യും. തുടർന്ന് പദ്ധതിയുടെ ഉപഭോക്താക്കളുമായി നരേന്ദ്ര മോദി വീഡിയോ കോൺഫറന്‍സിലൂടെ സംസാരിക്കും. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രധാനമന്ത്രിയുടെ യു പി സന്ദർശനം.
Prime Minister Narendra Modi arrives at the Kumbh in Prayagraj. Uttar Pradesh Chief Minister Yogi Adityanath receives him. pic.twitter.com/0WivZwgCGX
— ANI UP (@ANINewsUP) 24 February 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here