ഓസ്കാര്‍ പുരസ്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും

oscar

തൊണ്ണൂറ്റിയൊന്നാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം നാളെ. ഇന്ത്യൻ സമയം പുലർച്ചെ ഏഴ് മണിയോടെ ചടങ്ങ് തുടങ്ങും. അവതാരകനില്ലാതെയാണ് ഇത്തവണത്തെ ഓസ്കാര്‍ പ്രഖ്യാപനം.1989 ന് ശേഷം ഇത് ആദ്യമായിട്ടാണ് അവതാരകനില്ലാതെ ഓസ്കാര്‍ പ്രഖ്യാപിക്കുന്നത്.അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ് ഓസ്‌കാര്‍ അവാര്‍ഡ്. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്.

ഇത്തവണ ഇന്ത്യൻ സിനിമകളോ കലാകാരൻമാരോ മത്സരരംഗത്ത് ഇല്ല. എന്നാല്‍ ഇന്ത്യ പശ്ചാത്തലമായുള്ള ഡോക്യുമെന്ററിയായ പിരീഡ് എൻഡ് ഓഫ് സെൻടൻസ് മത്സരരംഗത്തുണ്ട്. ഇറാനിയന്‍ ചലച്ചിത്രകാരിയായ റെയ്കയാണ് ഈ ഡോക്യുമെന്ററിയുടെ സംവിധായിക.  നിർധനരായ സ്ത്രീകൾക്ക് സാനിറ്ററി നാപ്കിൻ എത്തിക്കുന്ന ഉത്തർപ്രദേശിലെ വനിതാകൂട്ടായ്മയെ കുറിച്ചാണ് ഈ ഡോക്യുമെന്ററി സംസാരിക്കുന്നത്.

ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയ ദ ഫേവറിറ്റും റോമയും തമ്മിലാണ് കടുത്ത മത്സരം നടക്കുക. നെറ്റ് ഫ്ലിക്സ് ചിത്രമാണ് റോമ. ആദ്യമായാണ് ഓസ്കാര്‍ രംഗത്ത് നെറ്റ് ഫ്ലിക്സ് ചിത്രം ഇടം പിടിക്കുന്നത്. കോമിക് പുസ്തകത്തെ ആധാരമാക്കിയുള്ള ബ്ലാക്ക് പാന്തറിന് ഏഴ് നോമിനേഷനുകളുണ്ട്.  ജനപ്രീതിയില്‍ മുമ്പിലുള്ള ബ്ലാക്ക് ലാൻസ്മാൻ, ബൊഹീമിയൻ റാപ്സഡി, എ സ്റ്റാർ ഈസ് ബോൺ, വൈസ് തുടങ്ങിയ ചിത്രങ്ങളുടെ പേരുകള്‍ ഓസ്കാര്‍ നോമിനേഷന്‍ വേദിയില്‍ മുഴങ്ങുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന് ഹോളിവുഡിലെ ഹോട്ടൽ റൂസ്‌വെൽറ്റിൽ വെച്ചാണ് നടന്നത്. ചലച്ചിത്ര മേഖലയിലെ 8000 പേരാണ് മികച്ച സിനിമാ പ്രവര്‍ത്തകരെ കണ്ടെത്താന്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.  കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്ന അവസാന തീയതി. ഇത്തവണ 7902 പേരാണ് നിര്‍ണ്ണായകമായ വോട്ട് ചെയ്തിരിക്കുന്നത്.

കെവിൻ ഹാർട്ട്നെ ആയിരുന്നു ഇത്തവണ ചടങ്ങിൽ അവതാരകനായി തീരുമാനിച്ചിരുന്നത്. എന്നാൽ സ്വ വർഗ്ഗാനുരാഗികൾക്ക് എതിരെയുള്ള ഇദ്ദേഹത്തിന്റെ പഴയ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ വലിയ വിമര്‍ശനങ്ങള്‍ വന്നതിന് പിന്നാലെ കെവിന്‍ ഹാര്‍ട്ടന്‍ ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

നോമിനേഷനുകള്‍ ഇവയാണ്

മികച്ച ചിത്രം

ഗ്രീന്‍ബുക്ക്, എ സ്റ്റാര്‍ ഇസ് ബോണ്‍, വൈസ്, റോമ, ബ്ലാക്ക് പാന്തര്‍, ബ്ലാക്ക് ലെന്‍സ്മാന്‍, ബൊഹ്മീയന്‍ റാപ്‌സഡി, ദ ഫേവറേറ്റ്

മികച്ച സംവിധായകന്‍

അല്‍ഫോണ്‍സോ കുറോണ്‍ (റോമ), ആദം മക്കെ (വൈസ്), യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവററ്റ്), സ്‌പൈര്‍ ലീ (ബ്ലാക്കലന്‍സ്മാന്‍), പവെല്‍ പൗളികോവ്‌സ്‌കി (കോള്‍ഡ് വാര്‍)

മികച്ച നടി

ലേഡി ഗാഗ (എ സ്റ്റാര്‍ ഇസ് ബോണ്‍), യാലിറ്റ്‌സ അപരീസിയോ (റോമ)
ഒലീവിയ കോള്‍മാന്‍ (ദ ഫേവറേറ്റ്), മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര്‍ ഫോര്‍ഗീവ് മീ), ഗ്ലെന്‍ ക്ലോസ് (ദ വൈഫ്)

മികച്ച നടന്‍

ക്രിസ്റ്റിയന്‍ ബെയല്‍ (വൈസ്), ബ്രാഡ്‌ലി കൂപ്പര്‍ ( എ സ്റ്റാര്‍ ഈസ് ബോണ്‍)
റാമി മാലെക് (ബൊഹ്മീയന്‍ റാപ്‌സഡി ), വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്), വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്)

മികച്ച വിദേശ ഭാഷാ ചിത്രം

റോമ – മെക്‌സികോ, നെവര്‍ ലുക്ക് എവേ – ജര്‍മനി, കോള്‍ഡ് വാര്‍ – പോളണ്ട്, കാപ്പര്‍നോം – ലെബനന്‍, ഷോപ്ലിഫ്‌റ്റേഴ്‌സ് – ജപ്പാന്‍

മികച്ച് ഡോക്യുമെന്ററി ഫീച്ചര്‍

ഓഫ് ഫാദേഴ്സ് ആന്റ് സണ്‍സ്, ആര്‍ബിജി, ഫ്രീ സോളോ, ഹെയ്ല്‍ കണ്ട്രി ദിസ് മോണിങ്, ദിസ് ഈവ്നിങ്, മൈന്‍ഡിങ് ദ ഗാപ്പ്

മികച്ച ഗാനം

ഷാലോ- എ സ്റ്റാര്‍ ഇസ് ബോണ്‍, ഓള്‍ ദ സ്റ്റാര്‍സ്- ബ്ലാക്ക് പാന്തര്‍, ഐ വില്‍ ഫൈറ്റ്- ആര്‍ബിജി,ദ പ്ലെയ്സ് വേര്‍ ലോസ്റ്റ് തിങ്സ് ഗോ- മേരി പോപ്പിന്‍സ് റിട്ടേണ്‍സ്, വെന്‍ എ കൗബോയ് ട്രേഡ്സ് ഹിസ് സ്പര്‍സ് ഫോര്‍ വിങ്സ്- ദ ബാലഡ് ഓഫ് ബസ്റ്റര്‍ സ്‌ക്രഗ്സ്

മികച്ച ആനിമേറ്റഡ് ചിത്രം

ഇൻക്രഡിബിൾ 2, ഇസിൽ ഓഫ് ഡോഗ്സ്
മിറൈ, റാഫ് ബ്രേക്ക് ദ ഇന്‍റർനെറ്റ്, സ്പൈഡർ-മാൻ: ഇന്‍റു ദ സ്പൈഡർ വേഴ്സെ

മികച്ച സഹനടൻ

മെഹർഷല അലി- ഗ്രീൻ ബുക്ക്, സാം എലിയറ്റ്- എ സ്റ്റാർ ഈസ് ബോൺ,ആദം ഡ്രൈവർ- ബ്ലാക്ക്ലാൻസ്മാൻ, റിച്ചാർഡ് ഇ ഗ്രാൻറ്- കാൻ യു എവർ ഫോർഗീവ് മീ
സാം റോക്ക്വെൽ- വൈസ്

മികച്ച സഹനടി

ആമി ആദംസ്- വൈസ്,മറിന ഡേ ടവിറ- റോമ, റെഗിന കിങ്- ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക്, എമ്മ സ്റ്റോൺസ്- ദ ഫേവറിറ്റ്, റേച്ചൽ വീസ്- ദ ഫേവറിറ്റ്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More