Advertisement

കമലഹാസൻ, ഷെഹ്‌ല റാഷിദ്, നസ്‌റുദ്ദീൻ ഷാ എന്നിവരെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത് എം.എൽ.എ കപിൽ മിശ്ര

February 25, 2019
6 minutes Read

നടന്‍ നസ്‌റുദ്ദീന്‍ ഷാ, നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍, ആക്ടിവിസ്റ്റ് ഷെഹ്‌ല റാഷിദ് തുടങ്ങിയവരെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കി എ.എ.പി വിമത എം.എല്‍.എ കപില്‍ മിശ്ര. ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ആഹ്വാനം. കോണ്‍ഗ്രസ് മന്ത്രി നവജ്യോത് സിങ് സിദ്ദു, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത് എന്നിവരെയും ആക്രമിക്കാനാണ് ആഹ്വാനം.

‘ഇവര്‍ ചതിയന്മാരാണ്. അതിനാല്‍ അവരുടെ വീട്ടില്‍ കയറി ആക്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ എന്നാണ് വീഡിയോയില്‍ പറയുന്നത്.‘ ഏതോ ബര്‍ക്ക പുല്‍വാമ ഭീകരാക്രമണത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്, സ്വര (സ്വര ഭാസ്‌കര്‍) രാജ്യത്തെ അപഹേളിക്കാന്‍ ശ്രമിക്കുകയാണ്, നസ്‌റുദ്ദീന്‍ രാജ്യം ഭീകരവാദത്തിന് കീഴ്‌പ്പെട്ടിരിക്കുകയാണെന്ന് പറയുന്നു. തൊട്ടടുത്ത ദിവസം അദ്ദേഹം കറാച്ചിയില്‍ പോയി വാലാട്ടുകയും ചെയ്യുന്നു.’ എന്നു തുടങ്ങുന്നതാണ് വീഡിയോ സന്ദേശം.

Read Moreമകളുടെ വിവാഹം ക്ഷണിക്കാന്‍ സ്റ്റൈല്‍ മന്നനെത്തി; ആലിംഗനത്തോടെ സ്വീകരിച്ച് കമല്‍ ഹാസന്‍

പിന്നീട് അദ്ദേഹം കമല്‍ ഹാസനേയും, ഭൂഷണിനേയും റാഷിദിനേയും ആക്രമിക്കുന്നു. ‘ കമല്‍ഹാസന്‍ പറയുന്നത് ജനഹിതപരിശോധന നടത്തണമെന്നാണ്. ഷെഹ്‌ല റാഷിദ് ഇന്ത്യയ്‌ക്കെതിരെ ദിവസവും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ്. പ്രശാന്ത് ഭൂഷണ്‍ രാത്രിവരെ കോടതിയെ പണിയെടുപ്പിക്കുകയാണ്. സിദ്ദു യുദ്ധഭൂമിയില്‍ വരെ സമാധാനത്തെക്കുറിച്ച് ക്ലാസെടുക്കുകയാണ്. ഇവരെയെല്ലാം വീട്ടില്‍ കയറി ആക്രമിക്കേണ്ട സമയമിതാണ്. തെരുവിലെ വീട്ടില്‍ കയറി ഒളിച്ചിരിക്കുന്ന ഈ ചതിയന്മാരെ വലിച്ചു പുറത്തിടണം.’ എന്നാണ് കപില്‍ മിശ്ര പറഞ്ഞത്.

Read More: കനയ്യകുമാറിനെയും ഷെഹ്‌ല റാഷിദിനെയും കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും ഒഴിവാക്കി

ഇന്ത്യയില്‍ അടുത്തിടെയായി വര്‍ധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയ്‌ക്കെതിരെ നസ്‌റുദ്ദീന്‍ ഷാ വിമര്‍ശനമുന്നയിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സിദ്ദുവിനെതിരെ ബി.ജെ.പി ഐ.ടി സെല്‍ സംഘടിതമായ ആക്രമണം നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top