‘പ്രശ്‌ന പരിഹാരത്തിന് രാഷ്ട്രീയക്കാരുടെ ആവശ്യമില്ല’; ലീഗിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഉമര്‍ ഫൈസി മുക്കം

മുസ്ലീം ലീഗിനെതിരെ പരസ്യ വിമര്‍ശനവുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. സുന്നി വിഭാഗത്തിലെ നേതാക്കള്‍ ഐക്യത്തിന്റെ ഭാഗത്താണെന്നും സമസ്തയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയക്കാരുടെ ആവശ്യമില്ലെന്നുമാണ് വിമര്‍ശനം. പ്രശ്‌നങ്ങള്‍ മതഗ്രന്ഥങ്ങളെ മുന്‍നിര്‍ത്തി പരിഹരിക്കാമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. (umar faizy mukkam slams muslim league)
മുനമ്പം വിഷയം ഉള്‍പ്പെടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ഉമര്‍ ഫൈസി മുക്കം കൊച്ചിയിലെ വഖഫ് സംരക്ഷണ സമ്മേളനവേദിയില്‍ സംസാരിച്ചത്. താന്‍ ഈ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നത് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടിട്ടാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
വഖഫ് വിഷയത്തില്‍ എല്ലാവരും ഒരുമിച്ചാണെന്നും പരിപാടികളില്‍ ആരെല്ലാം പങ്കെടുക്കണമെന്നതില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ചടങ്ങില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പങ്കെടുത്തില്ല. പാണക്കാട് തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിനാലാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിട്ടുനില്‍ക്കുന്നതെന്ന് മുന്‍പ് വിമര്‍ശനം ഉയര്‍ന്നിരുന്നു.
Story Highlights : umar faizy mukkam slams muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here