‘ഞാൻ സാമൂഹ്യ പ്രവർത്തനവുമായി മുന്നോട്ട് പോവും; പാർട്ടിയിൽ മറ്റ് മിടുക്കന്മാരുണ്ട്, അവർ മത്സരിക്കട്ടെ’ : നിഷ ജോസ് കെ മാണി

വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഒരിക്കൽ കൂടി ആവർത്തിച്ച് നിഷ ജോസ് കെ മാണി. താൻ വർഷങ്ങളായി സാമൂഹ്യ പ്രവർത്തനം നടത്തുന്ന വ്യക്തിയാണെന്നും അത് തുടർന്നുകൊണ്ടുപോകാനാണ് ആഗ്രഹമെന്നും നിഷ മാധ്യമങ്ങളോട് പറഞ്ഞു. താൻ ചെയ്തതെല്ലാം ജനത്തിന് ഉപകാരപ്രദമായ പ്രവർത്തനങ്ങളായിരുന്നുവെന്നും ഇതുവരെ ഒരു ദോഷവും ആർക്കും ചെയ്തിട്ടില്ലെന്നും നിഷ പറഞ്ഞു.
തെരഞ്ഞെടുപ്പിനെ സാമൂഹ്യപ്രവർത്തനവുമായി കൂട്ടിക്കലർത്തേണ്ടതില്ലെന്നും താൻ ാെരു പാർട്ടിയുടെ ആംഗവുമല്ലെന്നും നിഷ ജോസ് കെ മാണി. കേരള കോൺഗ്രസിനെ പിന്തുണയ്ക്കുന്ന വ്യക്തി മാത്രമാണ് താനെന്നും നിഷ കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അതിന് താൻ പിന്തുണ നൽകുന്നുവെന്നും നിഷ ജോസ് കെ മാണി പറഞ്ഞു.
Read Also : മത്സര രംഗത്തേക്കില്ല; നയം വ്യക്തമാക്കി നിഷ ജോസ് കെ മാണി
പാർട്ടിയിൽ ഒരുപാട് മിടുക്കന്മാരുണ്ടെന്നും അവർ മത്സരിക്കുമെന്നും നിഷ പറഞ്ഞു. പാർട്ടി ആരെ സ്ഥാനാർത്ഥിയാക്കിയാലും താൻ അവരെ പിന്തുണയ്ക്കുമെന്നും അവർക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും നിഷ പറഞ്ഞു.
കോട്ടയം സീറ്റിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നിഷ ജോസ് കമെ മാണിയുടെ പേര് ഉയർന്ന് വരുന്നത്. മത്സര രംഗത്തേക്കില്ലെന്ന് അന്നേരം തന്നെ വ്യക്തമാക്കിയ നിഷ പൊതു പരിപാടികളിൽ പങ്കെടുക്കുന്നത് സാമൂഹ്യ പ്രവർത്തക എന്ന നിലയിലാണെന്നും പറഞ്ഞിരുന്നു. മത്സരരംഗത്തേക്കില്ലെന്ന കാര്യം പാർട്ടി നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണെന്നും നിഷ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here