മത്സര രംഗത്തേക്കില്ല; നയം വ്യക്തമാക്കി നിഷ ജോസ് കെ മാണി

കോട്ടയം സീറ്റില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മത്സര രംഗത്തേക്കില്ലെന്ന് വ്യക്തമാക്കി നിഷ ജോസ് കെ മാണി. ഇക്കാര്യം പാര്‍ട്ടി നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണെന്നും, പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയിലാണെന്നും നിഷ വ്യക്തമാക്കി.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനുള്ളത് തന്നെയെന്ന് ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിക്കുകയാണ്. ഇതിനിടെയാണ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട നിഷ ജോസ് കെ മാണി മത്സര രംഗത്തേക്കില്ലെന്ന് അറിയിച്ചത്. സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയിലാണ് പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതെന്നും, ഇതിനെ മറ്റു രീതിയില്‍ കരുതേണ്ടെന്നും നിഷ പറഞ്ഞു.
കോളേജ് പഠന കാലം മുതല്‍ സാമൂഹ്യ പ്രവര്‍ത്തനം തുടരുന്നയാളാണെന്നും, രണ്ടായിരത്തി പതിമൂന്നില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കിയത് മുതലാണ് വാര്‍ത്തയായി തുടങ്ങിയതെന്നു നിഷ പറഞ്ഞു. സഹാങ്ങള്‍ ചെയ്യുകയെന്നലാതെ, ഇക്കുറിയോ പിന്നീട് എപ്പോഴെങ്കിലുമോ രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിഷ വ്യക്തമാക്കി.
സാധ്യതാ ലിസ്റ്റില്‍ മാണി കുടുംബത്തില്‍ നിന്നുള്ള ഏക പേരായിരുന്നു നിഷ ജോസ് കെ മാണിയുടേത്. മാണി കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെ പതിവായി രംഗത്തിറങ്ങുന്നതിനെതിരെ പി.ജെ ജോസഫ് വിഭാഗവും മുമ്പ് രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here