Advertisement

ഓസ്കാര്‍ പ്രഖ്യാപനം പുരോഗമിക്കുന്നു; റെജീന കിംഗ് മികച്ച സഹനടി, മഹേര്‍ഷല അലി മികച്ച സഹനടന്‍

February 25, 2019
Google News 1 minute Read

ഓസ്കാര്‍ പ്രഖ്യാപനം പുരോഗമിക്കുന്നു. മികച്ച സഹനടി റെജീന കിംഗ്. ഈഫ് സ്ട്രീറ്റ് കുഡ് ടോക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മഹേര്‍ഷല അലിയ്ക്കാണ്  മികച്ച സഹനടനുള്ള പുരസ്കാരം. ഗ്രീന്‍ ബുക്കിലെ അഭിനയത്തിനാണ് പുരസ്കാരം.
ബൊഹീമിയന്‍ റാപ്സൊഡികിന് മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച ശബ്ദ മിശ്രണത്തിനും ബൊഹീമിയന്‍ റാപ്സൊഡികിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. പുരസ്കാര പ്രഖ്യാപനം തുടരുകയാണ്. റോമയ്ക്കും ബ്ലാക്ക് പാന്തറിനും രണ്ട് പുരസ്കാരങ്ങള്‍ ലഭിച്ചു. ഫ്രീ സോളോയ്ക്കാണ് മികച്ച ഡോക്യുമെന്ററിയ്ക്ക് ഉള്ള പുരസ്കാരം. എലിസബത്ത് ചായും ജിമ്മി ചിന്നും ചേര്‍ന്ന് ഒരുക്കിയ ഡോക്യുമെന്ററിയാണിത്.

മികച്ച അനിമേഷന്‍ ഹ്രസ്വ ചിത്രം; ബോ
ഡോക്യുമെന്ററി ഹ്രസ്വ ചിത്രം: പീരിഡ് എന്റ് ഓഫ് സെന്റന്‍സ്

മികച്ച ഡോക്യൂമെന്ററി: ഫ്രീ സോളോ

ചമയം, കേശാലങ്കാരം: വൈസ്

മികച്ച വസ്ത്രാലങ്കാരം: ബ്ലാക്ക് പാന്തര്‍

മികച്ച കാമറ: അല്‍ഫോണ്‍സോ ക്വാറോണ്‍, സിനിമ റോമ

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: ബ്ലാക്ക് പാന്തര്‍, മികച്ച

ശബ്ദ ലേഖനം(ബൊഹീമിയന്‍ റാപ്‌സഡിന്‍)

മികച്ച ക്യാമറ:  അല്‍ഫോണ്‍സോ ക്വാറോണ്‍ (റോമ)

മികച്ച ആനിമേഷന്‍ ഫീച്ചര്‍ വിഭാഗം:  സ്പൈഡര്‍മാന്‍ ഇന്‍റ് റ്റു  ദ സ്പൈഡര്‍ വേഴേസ്

മികച്ച വിദേശഭാഷാ ചിത്രം; റോമ,  അല്‍ഫോണ്‍സോ ക്വാറോണാണ് റോമയുടെ സംവിധായകന്‍.

ഒറിജിനല്‍ സോംഗ്- ലേഡി ഗാഗ
മികച്ച അവലംബിത തിരക്കഥ- ബ്ലാക്ക് ക്ലാന്‍സ്മാന്‍ ( ചാര്‍ലി വാഷെ, ഡേവിഡ് റോബിനോവിറ്റ്സ്, കെവിന്‍ വില്‍മോട്ട്, സൈപ്ക്ക് ലി

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here