Advertisement

പെരിയ ഇരട്ടക്കൊലപാതകം; കേസ് ഡയറി ക്രൈംബ്രാഞ്ചിന് കൈമാറി

February 25, 2019
0 minutes Read
peria murder

കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകക്കേസ് കേസ് ഡയറി ക്രൈംബ്രാഞ്ചിന് കൈമാറി. പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ ഉള്ള പ്രതികളെ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും.
ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖിനെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടോടെ പ്രത്യേക അന്വേഷണസംഘവുമായി അവലോകന യോഗം ചേർന്നു. യോഗത്തിന് ശേഷമാണ് കേസ് ഡയറി അന്വേഷണസംഘം ക്രൈംബ്രാഞ്ചിനു കൈമാറിയത്. മലപ്പുറം ഡിവൈഎസ്പി എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക പരിശോധനകള്‍ നടത്തി മടങ്ങി.

പൊലീസ് കസ്റ്റഡി അവസാനിക്കുന്ന മുഖ്യ പ്രതി പീതാംബരനെയും, സജി ജോർജിനെയും കോടതിയില്‍ ഇന്ന് ഹാജരാക്കും. പീതാംബരന്റെയും സജി ജോർജിനെയും കസ്റ്റഡി അപേക്ഷയോടൊപ്പം റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും.കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതോടെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ നിന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് കോൺഗ്രസ്സും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top