Advertisement

ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം

February 25, 2019
1 minute Read

ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം.തുടർച്ചയായി ഏറ്റുമുട്ടൽ ഉണ്ടാകുന്ന
പശ്ചാത്തലത്തിലാണ് നടപടി. ജമ്മു കാശ്മീരിൽ അധികമായി സൈന്യത്തെ വിന്യസിപ്പിച്ചതിൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സാധാരണ നടപടിയാണിതെന്നും സംസ്ഥാന സർക്കാർ വക്താവ് രാഹുൽ കൻസാൽ അറിയിച്ചു.

കഴിഞ്ഞ നാലു ദിവസത്തിനിടെ രണ്ട് ഏറ്റുമുട്ടലുകളാണ് ജമ്മു കാശ്മീരിൽ ഉണ്ടായത്.ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരരെ ലക്ഷ്യമിട്ടുള്ള നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും.ഇത് ‘ കണക്കിലെടുത്ത് ജമ്മു കാശ്മീരിലെ സുരക്ഷ സൈന്യം കൂടുതൽ ശക്തമാക്കി.

Read Also : ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; 5 ഭീകരരെ സൈന്യം വധിച്ചു

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിൽ സൈനിക നടപടികൾ ശക്തമാക്കിട്ടുണ്ട്.ഇത് ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനും മാത്രമാണ്. അസാധരണ സൈനിക വിന്യാസം ഉണ്ടായിട്ടില്ലെന്ന് ഗവർണ്ണർ സത്യപാൽ മാലിക് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് കൂടുതൽ സൈനികരെ ജമ്മു കാശ്മീരിൽ വിന്യസിപ്പിച്ചിരിക്കുന്നതെന്നും യുദ്ധ സമാനമായ സാഹചര്യം ഇല്ലെന്നും ഗവർണ്ണർ വ്യക്തമാക്കി. യുദ്ധമുണ്ടായമെന്ന ഭീതി ജനങ്ങൾക്കിടയിൽ വേണ്ടെന്ന് ജമ്മു കാശ്മീർ സർക്കാർ വക്താവ് രാഹുൽ കസാൽ പറഞ്ഞു.

അസാധാരണമായി സൈനിക നീക്കം ഉണ്ടെന്ന് തെറ്റുധരിച്ച് ജനങ്ങൾ പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടുകയാണ്. ജമ്മു കാശ്മീർ ‘ ദേശീയപാതയിലുണ്ടായ തടസ്സങ്ങൾ മൂലമാണ് ആവശ്യ വസ്തുക്കളുടെ ക്ഷാമം നേരിടുന്നതെതെന്നും കസാൽ പറഞ്ഞു.അല്ലാതെയുള്ള കിംവന്ദികളെ ‘ ജനങ്ങൾ തള്ളണമെന്നും ‘ രാഹുൽ കസാൽ അഭ്യർത്ഥിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top