Advertisement

ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാറിന്റെ ധനുസ് പദ്ധതി

February 26, 2019
Google News 1 minute Read

സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയീമെന്റ് സർവ്വീസ് വകുപ്പ് മുഖാന്തരം ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് ധനുസ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം  മാർച്ച് 2 ന്  കോഴിക്കോട് പേരാമ്പ്രയിൽ മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിക്കും. ബിരുദ വിദ്യാർത്ഥികൾക്കായി മൂന്ന് വർഷം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത് .

നാഷണൽ എംപ്ലോയീമെന്റ് സർവീസ് വകുപ്പ് നടപ്പുലാക്കുന്ന നൂതന പദ്ധതിയാണ് ധനുസ്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ദേശീയതലത്തിലുള്ള ഉന്നത വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രങ്ങളിലെ ബിരുതാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനം സാധ്യമാക്കുന്ന  സൗജന്യ പരിശീലനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂന്നു വർഷമാണ് പരിശീലനം. പരീക്ഷണാടിസ്ഥാനത്തിൽ പേരാമ്പ്രയിലാണ് പദ്ധതി ആരംഭിക്കുന്നത്. മാർച്ച് രണ്ടിന് തൊഴിൽ വകുപ്പ് മന്തി ടി.പി രാമകൃഷ്ണൻ പദ്ധതി ഉത്ഘാടനം ചെയ്യും.

തിരഞ്ഞെടുത്ത അഞ്ച് വിഷയങ്ങളിലായി 200 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. പരിശീലനം തികച്ചും സൗജന്യമായിരിക്കും. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മാർച്ച് 10 വറെ ധനുസ് പദ്ധതിയിലേക്ക് അപേക്ഷ നൽക്കാമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ അറിയിച്ചു. പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്ററാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സർക്കാർ കോളേജ് അധ്യാപകരാണ് ക്ലാസ് എടുക്കുക. പദ്ധതി വിജയകരമായാൽ മറ്റ്  ജില്ലകളിലേക്കും വ്യാപിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here