ജയസൂര്യയ്ക്ക് രണ്ട് വര്‍ഷത്തെ വിലക്ക്

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയ്ക്ക് രണ്ട് വര്‍ഷത്തെ വിലക്ക്. ഐസിസിയുടെ അഴിമതി വിരുദ്ധചട്ടം ലംഘിച്ചതിനാണ് വിലക്ക്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒന്നിലും ഇടപെടരുതെന്നും ജയസൂര്യക്ക് താക്കീത് നല്‍കിയിട്ടുണ്ട്.
ദേശീയ ടീം സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനായിരുന്ന സമയത്തെ അഴിമതിയാരോപണത്തില്‍ അന്വേഷണം നേരിടുന്ന ആളാണ് ജയസൂര്യ. ഇത് സംബന്ധിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തിന്റെ ഭാഗമായി ജയസൂര്യ തന്റെ സിം കാര്‍ഡ് നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതാണ് ഇപ്പോഴത്തെ നടപടിയ്ക്ക് കാരണം. കളിയില്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും സ്വകാര്യമായ വിവരങ്ങളും വീഡിയോകളും ഉള്ളത് കൊണ്ടാണ് സിം കൈമാതിരുന്നത് എന്നാണ് ജയസൂര്യ വ്യക്തമാക്കുന്നത്. ഈ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി എടുത്തതെന്ന് എസിസി ജനറല്‍ മാനേജറും പ്രതികരിച്ചു.
2017ജൂലൈ മാസത്തില്‍ സിംബാബ് വേയ്ക്ക് എതിരെ നടന്ന ഏകദിന പരമ്പരയിലെ നാലാം ഏകദിനവുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയിലാണ് ജയസൂര്യ അന്വേഷണം നേരിടുന്നത്. ഇതേ കേസില്‍ പേസ് ബൗളര്‍ നുവാന്‍ സോയ്സയെ നേരത്തെ ഐസിസി സസ്പെന്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here