പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിൽ; ഇന്ത്യൻ വ്യോമ വിന്യാസം കണ്ട് തിരിച്ചുപറന്നു

പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിൽ എത്തിയതായി റിപ്പോർട്ട്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് മറുപടി നൽകാനാണ് പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിൽ എത്തിയത്. എന്നാൽ ഇന്ത്യൻ വ്യോമ വിന്യാസം കണ്ട് പാക് വിമാനങ്ങൾ തിരിച്ചുപറന്നു.
പാക് എഫ്-16 വിമാനങ്ങളാണ് ഇന്ത്യൻ അതിർത്തിക്ക് അരികെ എത്തിയത്. എന്നാൽ ഇന്ത്യയെ അക്രമിക്കാനുള്ള വിഫല ശ്രമത്തിന് പിന്നാലെ വിമാനങ്ങൾ തിരിച്ചുപോയി.
Read Also : തിരിച്ചടിച്ച് ഇന്ത്യ; വ്യോമാക്രമണത്തിന്റെ വീഡിയോ പുറത്ത്
300 ഭീകരരാണ് ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ആക്രമണത്തില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കണ്ട്രോള് റൂം പൂര്‍ണ്ണമായും തകര്‍ന്നതായും വിവരമുണ്ട്. ജെയ്ഷെ മുഹമ്മദിന്റെ കൂടാതെ മറ്റ് ചില ഭീകര സംഘടനയുടെ താവളങ്ങളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണം 21 മിനിട്ട് നീണ്ടു നിന്നു.
ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്. ചകോട്ടി, മുസഫറബാദ് എന്നിവിടങ്ങളിലെ ജെയ്ഷെ മുഹമ്മദ് കേന്ദ്രത്തിലും ഇന്ത്യന്‍ പോര് വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ ഉപയോഗിച്ചതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉറിയില്‍ നടത്തിയ തിരിച്ചടിക്ക് സമാനമായ രീതിയിലായിരുന്നു ബാല്‍ക്കോട്ട് മേഖലയില്‍ ഇന്ത്യ നടത്തിയ ആക്രമണം. അതേസമയം, പാക് അധീന കശ്മീരില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുന്ന വീഡിയോ പുറത്തുവന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here