ഇന്ത്യ ആര്‍ക്കു മുന്നിലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും ഇന്ത്യയെ ശിഥിലമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നരേന്ദ്രമോദി വ്യക്തമാക്കി.ജനങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തും. രാജ്യമാണ് എല്ലാവര്‍ക്കും പ്രധാനം. ഇന്ത്യ ഭീകരവാദികള്‍ക്കു മുമ്പില്‍ വഴങ്ങില്ല. ഇതുകൊണ്ട് തീരില്ലെന്നും രാജ്യത്തിന്റെ യശസ്സ് എക്കാലവും ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here