അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ആറ് സൈനികര്‍ക്ക് പരിക്ക്

അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ആറ് സൈനികര്‍ക്ക് പരിക്ക്. അഖ്നൂര്‍ സെക്ടറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. അഖ്‌നൂര്‍, നൗഷെര എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പാക് സൈന്യം വെടിനിറുത്തല്‍ കരാല്‍ ലംഘിച്ചിരുന്നു.
മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here