സീറ്റ് വിഭജനം; യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യു ഡി എഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കമായി. എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടക്കുന്നത്. ഒരോ ഘടകകക്ഷി നേതാക്കളുമായി പ്രത്യേകം ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി കെ പി എ മജീദ് എന്നിവരാണ് ലീഗിനെ പ്രതിനിധീകരിക്കുന്നത്.
മൂന്ന് സീറ്റെന്ന ആവശ്യം ലീഗ് ഉഭയകക്ഷി യോഗത്തില്‍ ആവര്‍ത്തിച്ചു. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും ഉറച്ചു നില്‍ക്കുകയാണ്. ലീഗുമായുളള ആദ്യ റൗണ്ട് ചര്‍ച്ച പൂര്‍ത്തിയായി. കേരള കോണ്‍ഗ്രസ് രണ്ടാം സീറ്റ് ആവശ്യം പിന്‍വലിച്ചാല്‍ ലീഗും നിലപാട് മാറ്റിയേക്കുമെന്നാണ് സൂചന.കെ എം മാണിയും പിജെ ജോസഫും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ഇടുക്കി സീറ്റ് വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഉന്നയിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് (ജേക്കബ്) ഇന്ന് രംഗത്തെത്തിയിരുന്നു.
ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ ആവശ്യം ഉന്നയിക്കുമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ വ്യക്തമാക്കിയിരുന്നു. നിയമസഭ സീറ്റ് വിഭജനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം പാര്‍ട്ടിയ്ക്ക് കിട്ടിയിരുന്നില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് വേണമെന്ന ആവശ്യമാണ് പാര്‍ട്ടിക്കുള്ളതെന്നുമാണ് അനൂപ് ജേക്കബ് പറഞ്ഞത്. രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.ജെ ജോസഫ് ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചയില്‍ ആര്‍ എസ് പിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. കൊല്ലം സീറ്റില്‍ എന്‍ കെ പ്രേമചന്ദ്രനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നണി തലത്തില്‍ സജീവമാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. ആര്‍എസ്പി നേതാക്കളായ എ എ അസീസ്, ഷിബു ബേബി ജോണ്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here