തിരിച്ചടിക്കാന്‍ സുസജ്ജം; ഇന്ത്യയ്ക്കിന്ന് എന്തും ചെയ്യാനാകുമെന്നും അരുണ്‍ ജെയ്റ്റ്‌ലി

ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇന്ത്യയ്ക്കിന്ന് എന്തും ചെയ്യാനാകുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വേണ്ടി വന്നാല്‍ തിരിച്ചടിക്കാന്‍ രാജ്യം സുസജ്ജമാണെന്നും പ്രകോപനം തുടര്‍ന്നാല്‍ രാജ്യം തിരിച്ചടിക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ കടന്നു ചെന്ന് അല്‍ഖ്വയിദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെങ്കില്‍ ഇന്ത്യക്കും ഇത് ആവര്‍ത്തിക്കാനാകും. ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി വെച്ച് എന്തും ചെയ്യാനാകുമെന്നും അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
Finance minister Arun Jaitley: A week is too long a time for any country. If you look at last 24 hours, one week would appear to be a day. The kind of things we see…I remember when the US Navy SEALs had taken Osama Bin Laden from Abbottabad (Pakistan),then can’t we do the same? pic.twitter.com/eMa5LX1UXq
— ANI (@ANI) February 27, 2019
അതേ സമയം പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം തുടരുകയാണ്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സുപ്രധാന ചര്‍ച്ചകള്‍ നടക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പാക് പ്രകോപനത്തെ തുടര്‍ന്ന് കാശ്മീരില്‍ അടിയന്തര സൈനിക നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിരുന്നു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചതിനു പിന്നാലെ ജമ്മുപത്താന്‍കോട്ട് പാതയിലെ ഗതാഗതവും സൈന്യം റദ്ദാക്കിയിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ സേനാനീക്കം സുഗമമാക്കുകയെന്ന ലക്ഷ്യമിട്ടാണ് നടപടികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here