Advertisement

അതിര്‍ത്തി പുകയുന്നു, വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍, തിരിച്ചടിച്ച് ഇന്ത്യ

February 27, 2019
0 minutes Read
loc

ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ നടപടിക്ക് പിന്നാലെ അതിർത്തിയിൽ പാക് വെടിവയ്പ്പ് തുടരുകയാണ്.
പാക് ആക്രമണങ്ങളെ ശക്തമായി ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നുണ്ട്. അതേ സമയം, സൈന്യത്തിന്റെ ഭീകരവാദ വിരുദ്ധ നടപടിയെ തുടർന്നുണ്ടായ സാഹചര്യം ഇന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ നേത്യത്വത്തിൽ വിലയിരുത്തും. അതേ സമയം റഷ്യാ ചൈന ഇന്ത്യ സംയുക്ത സമ്മേളനത്തിന് ചൈനയിലെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൈനിസ് വിദേശകാര്യ മന്ത്രിയും ആയി ചര്‍ച്ച നടത്തി. ഇന്ത്യയുടെ വ്യോമാക്രമണത്തെ കുറിച്ച് സുഷമ വിശദീകരിച്ചു. മസ്ദൂറിനെ ഭീകരനായി പ്രഖ്യാപിക്കുന്നത് തടയരുതെന്നും സുഷമ ആവശ്യപ്പെട്ടിട്ടുണ്ട്.

ഷോപ്പിയാനയിലെ മെമന്താറിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. 51ഗ്രാമങ്ങളില്‍ ഏറ്റമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍  നിരവധി പാക് റെയ്ഞ്ചേഴ്സിന് പരിക്കുണ്ട്. ഷോപ്പിയാനയില്‍ ഒരു വീട് സൈന്യം വളഞ്ഞിട്ടുണ്ട്. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.

ആറ് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. ഗ്രാമീണരെ മറയാക്കിയാണ് പാക് ആക്രമണം. മിസൈല്‍ മോര്‍ട്ടാര്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം. അഞ്ച് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത് ഇതിന് ശേഷം നിയന്ത്രണ രേഖയിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ വെടി നിർത്തൽ ലംഘനമുണ്ടായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top