Advertisement

കോഴിക്കോട്  എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍

February 27, 2019
1 minute Read
eight and half kilogram cannabis seized

കോഴിക്കോട്  എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് ഫറൂഖ് റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.  കോഴിക്കോട് ഫറൂഖ് സ്വദേശി ജംഷീനയാണ് സ്കൂട്ടറില്‍ കഞ്ചാവ് കടത്തുമ്പോള്‍ എക്സൈസിന്‍റെ പിടിയിലായത്.

ബാഗില്‍ ഒളിപ്പിച്ച എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്രധാന ഏജന്‍റായ ഫറൂഖ് സ്വദേശി സലീമിന് കഞ്ചാവ് എത്തിക്കാന്‍ പോകുമ്പോഴാണ് യുവതി പിടിയിലായത്. സലീമുമായി ചേര്‍ന്ന് തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കടത്താറുണ്ടെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. തീവണ്ടിയിലാണ് കഞ്ചാവ് കോഴിക്കോട്ട് എത്തിക്കുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചാണ് പരിശോധനയില്‍ നിന്ന് ഇവര്‍ പലപ്പോഴും രക്ഷപ്പെടാറ്.

Read More: ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് എത്തിച്ച ഒമ്പതു കിലോ കഞ്ചാവുമായി നാലുപേര്‍ അറസ്റ്റില്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരത്തില്‍ സലീമുമായി ചേര്‍ന്ന് മധുരയില്‍ നിന്ന് യുവതി കഞ്ചാവ് കടത്തുന്നുണ്ട്. ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് ജംഷീന സ്വന്തം വീട്ടില്‍ സൂക്ഷിക്കാറാണ് പതിവ്.

Read More: ട്രെയിനിൽ കടത്താൻ ശ്രമിച്ച ആറ് കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ

പിന്നീട് പല തവണകളായി സലീമിന് എത്തിച്ച് കൊടുക്കും. പിന്നീട് ഇയാളാണ് ചെറിയ പൊതികളാക്കി കോഴിക്കോട് ജില്ലയിലെ വിവിധ കച്ചവടക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. സലീമിനെ പിടികൂടാനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top