Advertisement

 ഗോഎയര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

February 27, 2019
1 minute Read

ഗോഎയര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് രണ്ട് ജീവനക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഗോഎയറിന്റെ ജി8 761 വിമാനമാണ് കഴിഞ്ഞദിവസം ആകാശച്ചുഴിയില്‍പ്പെട്ടത്.

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ലെന്നും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയെന്നും ഗോഎയര്‍ അറിയിച്ചു.

Read Moreഎയർ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടുപേകുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി

കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന മോശം കാലാവസ്ഥയാണ് വിമാനം ആകാശച്ചുഴിയില്‍പ്പെടാന്‍ കാരണമായത്.  നിസാര പരിക്കേറ്റ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പിന്നീട് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ചികിത്സതേടിയെന്നും പരിക്ക് ഗുരുതരമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Read More: രാജസ്ഥാനിൽ പരിശീലന പറക്കലിനിടെ വ്യോമസേനാ യുദ്ധ വിമാനം തകർന്നുവീണു

ആകാശച്ചുഴിയില്‍പ്പെട്ടെങ്കിലും ജി8 761 വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഗോഎയറിന്റെ

വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top