അതിര്‍ത്തിയില്‍ പാക് വിമാനം വെടിവെച്ചിട്ടെന്ന് സൂചന

അതിര്‍ത്തിയില്‍ പാക് വിമാനം വെടിവെച്ചിട്ടെന്ന് സൂചന. ഇന്ത്യയുടെ വ്യോമാതിര്‍ത്തി കടന്ന് എത്തിയ വിമാനമാണ് ഇന്ത്യന്‍ സേന വെടിവെച്ചിട്ടത്. പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ കാശ്മീരിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ടുണ്ട്. നാല് വിമാനത്താവളങ്ങളാണ് അടച്ചത്. ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഇവിടേക്ക് കൂടുതല്‍ സേനെയെ എത്തിക്കാനാണ് വിമാനത്താവളങ്ങള്‍ അടച്ചത്. യുദ്ധസമാനമായ ഒരുക്കങ്ങളാണ് അതിര്‍ത്തിയില്‍ ഇപ്പോഴുള്ളത്. ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ച കള്‍ പുരോഗമിക്കുകയാണ്.
അതിനിടെ ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സൈന്യത്തിന്റെ മിഗ് യുദ്ധവിമാനം തകര്‍ന്നു വീണിരുന്നു. പ്രധാന പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടതായി സേനാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. സാങ്കേതിക തകരാറാണ് വിമാനം തകര്‍ന്ന് വീഴാന്‍ കാരണമെന്നാണ് സേനവൃത്തങ്ങള്‍ പറയുന്നത്. ശക്തമായ ജാഗ്രതയിലാണ് സൈന്യം
അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തിയിരുന്നു. രജൗരി ജില്ലയിലാണ് പാക് യുദ്ധവിമാനം എത്തിയത്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ബോംബ് വര്‍ഷിച്ചതായും സൂചനയുണ്ട്. എയര്‍ ഫോഴ്സിന്റെ നീക്കങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ വിമാനത്താവളം അടച്ചിട്ടതടക്കമുള്ള നയപരമായ തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന. നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തില്‍ ഉന്നത സൈനിക മേധാവികള്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പുറത്ത് വന്നിട്ടില്ല. തിരിച്ചടിയ്ക്കാന്‍ എല്ലാ ഒരുക്കളും ഇന്ത്യ നടത്തിയതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ദ്ധ സൈനികരെ അതിര്‍ത്തിയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനമായതായി സൂചനയുണ്ട്.
നിര്‍മ്മലാ സീതാരാമനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ രാജ്‍നാഥ് സിംഗിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം തുടരുകയാണ്. കര, വ്യോമ, നാവിക സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഐബി, റോ തലവന്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here