ജിദ്ദാ ചേംബര്‍ ഓഫ് കോമ്മേഴ്സിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ ആരംഭിച്ചു

ജിദ്ദാ ചേംബര്‍ ഓഫ് കോമ്മേഴ്സിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ ആരംഭിച്ചു. മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ അറബ് ഗായകന്‍ അബാദി അല്‍ ജൌഹറിന്റെ സംഗീത വിരുന്നോടെയായിരുന്നു ഉത്ഘാടന ചടങ്ങ്.
ആയിരക്കണക്കിന് പ്രമുഖരുടെ സാന്നിധ്യത്തില്‍ ജിദ്ദാ ചേംബര്‍ ഓഫ് കോമ്മേഴ്സിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജിദ്ദയിലെ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും വ്യവസായ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ഉത്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത അറബ് ഗായകന്‍ അബാദി അല്‍ ജൌഹറിന്റെ സംഗീത വിരുന്നും ഒരുക്കിയിരുന്നു.
രാജ്യത്തെ തന്നെ ആദ്യത്തെ ചേംബര്‍ ഓഫ് കോമ്മേഴ്സ് ആണ് ജിദ്ദയിലേത്. വാണിജ്യ നഗരമായ ജിദ്ദയില്‍ ചേംബര്‍ ഓഫ് കോമ്മേഴ്സ് വേണമെന്ന ആവശ്യത്തിനു 1946 ജനുവരി ഒന്നിന് അബ്ദുല്‍ അസീസ് രാജാവ് അംഗീകാരം നല്‍കി. ചേംബര്‍ ഓഫ് കോമ്മേഴ്സ് നിലവില്‍ വന്നതോടെ നഗരത്തിന്‍റെ മുഖച്ഛായ തന്നെ മാറി. വിദേശ രാജ്യങ്ങളുമായുള്ള ചരക്ക് നീക്കങ്ങളും വ്യവസായ സ്ഥാപനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു. അടിസ്ഥാന സൗകര്യ വികസനം വര്‍ധിച്ചു. സ്വകാര്യ നിക്ഷേപങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കി. ദേശീയ സമ്പത്വ്യവസ്ഥക്ക് ജിദ്ദാ ചേംബര്‍ ഓഫ് കോമ്മേഴ്സ് നിര്‍ണായകമായ സംഭാവനകള്‍ നല്‍കി. ചേംബര്‍ ഓഫ് കൊമ്മേഴ്സിന്റെ സംഭാവനകള്‍ എക്സിബിഷന്‍ സെന്ററിലുള്ള പ്രദര്‍ശനതിലൂടെ വായിച്ചെടുക്കാം. സാലിഹ് അബ്ദുള്ള കാമില്‍ ചെയര്‍മാനായ നിലവിലുള്ള ഭരണസമിതി ചേംബര്‍ ഓഫ് കൊമ്മേഴ്സിന്റെ ഇരുപത്തിയൊന്നാമത്തെ ഭരണസമിതിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here