പൈലറ്റുമാരെ കാണാതായ സംഭവം: പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി

രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിന് പിന്നാലെ പാക് ഹൈക്കമ്മീഷണറെഇന്ത്യ വിളിച്ചു വരുത്തി. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തിയത്. പാക്കിസ്ഥാന്റെ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അതിനിടെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാനും വിളിച്ചുവരുത്തിയിരുന്നു, പാക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം പ്രകോപനം കൂടാതെ വെടിവെയ്പു നടത്തിയെന്നാരോപിച്ചായിരുന്നു ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയെ പാക്കിസ്ഥാന്‍ വിളിച്ചു വരുത്തിയത്.
Read more: പാക് ആക്രമണം: ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ നിയന്ത്രണം നീക്കി
ബുധനാഴ്ച രാവിലയോടെയാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. രജൗരി ജില്ലയിലായിരുന്നു ആക്രമണം. മൂന്ന് പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് പ്രവേശിക്കുകയായിരുന്നു. അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ബോംബ് വര്‍ഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പാക്കിസ്ഥാന്റെ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ രംഗത്തെത്തി. അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങള്‍ അക്രമിക്കാന്‍ പാക്കിസ്ഥാന്‍ എത്തിയെന്നും, പാക്കിസ്ഥാന്റെ ശ്രമത്തെ ഇന്ത്യ ചെറുത്തുവെന്നും വിദേശ കാര്യ വക്താവ് രവീഷ് കുമാറും എയര്‍ വൈസ് മാര്‍ഷലും വ്യക്തമാക്കി. ഇന്ത്യയുടെ ഒരു മിഗ് വിമാനം കാണാതായെന്നും ഒരു വൈമാനികന്‍ ഇതുവരെ തിരിച്ച് എത്തിയിട്ടില്ലെന്നും ഇരുവരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, രണ്ട് പൈലറ്റുമാരെ തട്ടിയെടുത്തുവെന്നാണ് പാക്കിസ്ഥാന്റെ വാദം.
ചൊവ്വാഴ്ച പുലര്‍ച്ചെ പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. ചകോട്ടി, ബലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു വ്യോമാക്രമണം നടത്തിയത്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും ആക്രമണത്തില്‍ തകര്‍ന്നിരുന്നു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here