പ്രാദേശിക വനിതാ കോണ്‍ഗ്രസ് നേതാവിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രാദേശിക വനിതാ കോണ്‍ഗ്രസ് നേതാവിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ബങ്ക് ഉദ്യോഗസ്ഥ കൂടിയായ വിജയ റെഡിയാണ് കൊല്ലപ്പെട്ടത്. വിശാഖപട്ടണത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുളിമുറിയിലാണ് വിജയയുടെ മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ നിന്നും ആഭരണങ്ങള്‍ മോഷണം പോയതായി പൊലീസ് പറഞ്ഞു.
ഫ്‌ളാറ്റ് വാങ്ങാന്‍ ഒരു യുവതിയും യുവാവും വിജയയുമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. ഒന്നരക്കോടി രൂപയ്ക്ക് ഫ്‌ളാറ്റ് വാങ്ങാന്‍ തയ്യാറാണെന്ന് കാണിച്ച് വിജയക്ക് സന്ദേശം അയച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജോലിയുടെ ആവശ്യത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോവുകയാണെന്ന് വ്യക്തമാക്കി വിജയ ഭര്‍ത്താവിന് സന്ദേശം അയച്ചിരുന്നതായി പൊലീസ് പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം ഭര്‍ത്താവ് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അന്ന് മറ്റൊരു വീട്ടില്‍ കിടന്നുറങ്ങി. പിറ്റേദിവസം ബന്ധുവിന്റെ കൈയിലുള്ള മറ്റൊരു കീ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറന്നപ്പോള്‍ വിജയയെ കുളിമുറിയില്‍ മരിച്ചനിലയില്‍ വിജയയെ കണ്ടെത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here