‘ഇത് തിരിച്ചടിയില്ല; സ്വയം സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടി’: അതിര്‍ത്തി ആക്രമണത്തില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍. നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. സാധാരണക്കാരെ ഒഴിവാക്കിയാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്‍ പറയുന്നു. ഇത് ഇന്ത്യയുടെ നടപടിക്കുള്ള തിരിച്ചടിയല്ല. സ്വയം രക്ഷയ്ക്ക് വേണ്ടിയുള്ള നടപടി മാത്രമാണ്. അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല. ഇന്ത്യയുടെ പ്രകോപനം തുടര്‍ന്നാല്‍ വെറുതെയിരിക്കില്ലെന്നും പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കുന്നു.
In response to PAF strikes this morning as released by MoFA, IAF crossed LOC. PAF shot down two Indian aircrafts inside Pakistani airspace. One of the aircraft fell inside AJ&K while other fell inside IOK. One Indian pilot arrested by troops on ground while two in the area.
— Maj Gen Asif Ghafoor (@OfficialDGISPR) 27 February 2019
പകല്‍ വെളിച്ചത്തിലാണ് തങ്ങള്‍ ആക്രമണം നടത്തിത്. വ്യക്തമായ തെളിവുകളില്ലാതെയാണ് ഇന്ത്യയുടെ ആക്രമണം. ഇതിന് തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും പാക് സൈന്യം അവകാശപ്പെടുന്നു. ഭീകരപ്രവര്‍ത്തകരെ നശിപ്പിക്കാന്‍ ഇന്ത്യക്ക് മാത്രമല്ല പാകിസ്താനും അവകാശമുണ്ട്. പാകിസ്താനിലെ ഭീകരപ്രവര്‍ത്തനത്തെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അതിര്‍ത്തി ലംഘിച്ചുള്ള ആക്രമണത്തിന് പാകിസ്താന്‍ മുതിര്‍ന്നിട്ടില്ലെന്നും പാക് സൈന്യം വ്യക്തമാക്കുന്നു.
Read more: ‘ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാക്കിസ്ഥാന്‍ പതാക പാറും’: നവാസ് ഷെരീഫിന്റെ സഹോദരന്‍
ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ബോംബ് വര്‍ഷിച്ചതായും സൂചനയുണ്ട്. അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാന്റെ ആക്രമണത്തിന് പിന്നാലെ കശ്മീരില്‍ നാലും ഹിമാചല്‍പ്രദേശില്‍ രണ്ടും വിമാനത്താവളങ്ങള്‍ അടച്ചു. ജമ്മു-പത്താന്‍കോട്ട് പാതയിലെ ഗതാഗതവും സൈന്യം റദ്ദാക്കിയിട്ടുണ്ട്. കാശ്മീരില്‍ അടിയന്തര സൈനിക നീക്കം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. ചകോട്ടി, ബലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും ആക്രമണത്തില്‍ തകര്‍ന്നു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളും ഇന്ത്യ ഉപയോഗിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here