Advertisement

അഭിനന്ദന്‍ വര്‍ധമാനിന്റെ മോചനത്തിനായി കോണ്‍ഗ്രസ് മെഴുകുതിരി തെളിയിക്കും

February 28, 2019
1 minute Read

പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ എത്രയും വേഗം സുരക്ഷിതമായി ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ആഹ്വാന പ്രകാരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് വൈകുന്നേരം മെഴുകുതിരി തെളിയിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

ജനമഹായാത്രയുടെ സമാപനവേദിയായ ഗാന്ധിപാര്‍ക്കില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കാളും പ്രവര്‍ത്തകരും മെഴുകുതിരി തെളിയിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഡി.സി.സി അധ്യക്ഷന്‍മാര്‍ നേതൃത്വം നല്‍കും.

Read More: കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചെത്തിക്കണമെന്ന് കുടുംബം

കാര്‍ഗില്‍ യുദ്ധ സമയത്ത് വ്യോമസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡ് ചീഫ് ആയിരുന്നു എസ്. വര്‍ധമാന്‍. 2001ലെ പാര്‍ലമെന്‍റ് ആക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ കമാന്‍ഡായിരുന്നു. ഇന്നലെ വീഡിയോ പുറത്ത് വന്നതിന് ശേഷം അഭിനന്ദന്റെ വീട് സ്ഥിതി ചെയ്യുന്ന ജല്‍വായു വിഹാര്‍ ഹൗസിംഗ് കോളനിയിലേക്ക് എത്തിയവരെ സുരക്ഷാ സേന തടഞ്ഞു.

Read More: ഇന്ത്യ-പാക് സംഘര്‍ഷം മുറുകുന്നു; സംഝോത എക്‌സ്പ്രസ് നിര്‍ത്തുന്നതായി പാക്കിസ്ഥാന്‍

കോളനിയിലേക്ക് പുറത്ത് നിന്ന് ആരെയും ഇപ്പോള്‍ പ്രവേശിപ്പിക്കുന്നില്ല. പോലീസ് കാവലിലാണ് വീടും പരിസരവും. 2004ലാണ് അഭിനന്ദന്‍ വ്യോമസേനയില്‍ ചേര്‍ന്നത്.

അഭിനന്ദനെ മോചിപ്പിക്കാന്‍ സാധ്യമായ എല്ലാവഴികളും തേടണമെന്ന് ഡിഎംകെ അടക്കം രാഷ്ട്രീയ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top