ഞാനും എന്നെ പോലെയുളള നിരവധി യുവ പാക്കിസ്താന്‍ പൗരൻമാരും ഇന്ത്യൻ പൈലറ്റിനെ വിട്ടയക്കണമെന്ന് ആഗ്രഹിക്കുന്നു; ഫാത്തിമ ഭൂട്ടോ

പാക്കിസ്താന്‍ സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന് എഴുത്തുകാരിയും പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി സുള്‍ഫറിക്കര്‍ അലി ഭൂട്ടോയുടെ ചെറുമകളുമായ ഫാത്തിമ ഭൂട്ടോ. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയായിരുന്നു ഫാത്തിമ ഭൂട്ടോ നിലപാട് വ്യക്തമാക്കിയത്. ഞാനും എന്നെ പോലെയുളള നിരവധി യുവ പാക്കിസ്ഥാൻ പൗരൻമാരും ഇന്ത്യൻ പൈലറ്റിനെ വിട്ടയക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിലൂടെ സമാധാനത്തിനും മാനവികതയ്ക്കുമുള്ള നമ്മുടെ പ്രതിജ്ഞാബന്ധത കാണിക്കണമെന്നും ഫാത്തിമ ഭൂട്ടോ പറഞ്ഞു.
പകവീട്ടലും പ്രതികാരവും ശരിയായ പ്രതികരണമല്ല. നരേന്ദ്ര മോദിയും ഇമ്രാൻഖാനും ശരിയായ നേതൃത്വം കാണിക്കണം. ഒരു ജീവിതകാലം മുഴുവന്‍ നമ്മള്‍ യുദ്ധത്തിനായി മാറ്റി വച്ചു. ഒരു പാക്ക് പട്ടാളക്കാരൻ മരിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കാത്തതു പോലെ തന്നെ ഒരു ഇന്ത്യൻ പട്ടാളക്കാരന്റെ മരണവും ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മള്‍ അനാഥരുടെ ഒരു ഉപഭൂഖണ്ഡമാകരുതെന്നും ഫാത്തിമ ഭൂട്ടോ തന്റെ ലേഖനത്തില്‍ പറഞ്ഞു. സമാധാനം എന്ന ഏറ്റവും ശരിയായ കാര്യത്തിനു വേണ്ടി ശബ്ദമുയർത്തുന്നതിന് ഞങ്ങൾക്കു പേടിയില്ലെന്നും ഫാത്തിമ ഭൂട്ടോ പറയുന്നു. ‘അയല്‍ക്കാരോട് സമാധാനപരമായി എന്റെ രാജ്യം പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ല’ പക്ഷെ മുമ്പൊന്നും കാണാത്ത വിധത്തില്‍ രണ്ട് ആണവായുധ രാജ്യങ്ങള്‍ തമ്മില്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയുള്ള ഒരു യുദ്ധം കാണുന്നുണ്ടെന്നും ഫാത്തിമ ഭൂട്ടോ ലേഖനത്തില്‍ കുറിച്ചു.
Read More: അഭിനന്ദന്‍ വര്‍ധമാനിന്റെ മോചനത്തിനായി കോണ്‍ഗ്രസ് മെഴുകുതിരി തെളിയിക്കും
പാക്കിസ്താന്‍റെ പിടിയിലായ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന് ഔദ്യോഗികമായി ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതിർത്തിയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. അഭിനന്ദന്‍ വർധമാനെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ വിലപേശലിന് നീങ്ങുകയാണെന്ന സൂചനകളും പുറത്തുവന്നു. ആദ്യം സംഘര്‍ഷസാഹചര്യത്തിന് അയവുണ്ടാകണമെന്നും പൈലറ്റിന്റെ മോചനം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here