Advertisement

നിമിഷാ സജയനെ മികച്ച നടിയ്ക്ക് അര്‍ഹയാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസര്‍

February 28, 2019
0 minutes Read

നിമിഷാ സജയനെ മികച്ച നടിയ്ക്ക് അര്‍ഹയാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജോജു ജോര്‍ജ്ജും നിമിഷ സജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്ക്കൂള്‍ കുട്ടിയുടെ വേഷത്തിലാണ് നിമിഷ ഈ ചിത്രത്തിലെത്തുന്നത്. ജാനു എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ സിനിമയിലെ ജാനുവും, കുപ്രസിദ്ധ പയ്യനിലെ അന്ന എലിസബത്ത് കോശി എന്ന കഥാപാത്രവുമാണ് നിമിഷയെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
മലയാളത്തിലെ വലിയ അഭിനേതാക്കള്‍ക്കൊപ്പം മത്സരിച്ചത് തന്നെ പ്രതീക്ഷിച്ചതിലും വലിയ അവാര്‍ഡ്: ജോജു ജോര്‍ജ്
നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സനല്‍കുമാര്‍ ശശിധരനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top