Advertisement

അഭിനന്ദനെ മോചിപ്പിക്കാൻ നീക്കം ശക്തമാക്കി ഇന്ത്യ

February 28, 2019
1 minute Read

അഭിനന്ദനെ മോചിപ്പിക്കാൻ നീക്കം ശക്തമാക്കി ഇന്ത്യ. നയതന്ത്ര തലത്തിൽ തന്നെ ഇന്ത്യ ഇടപെട്ടിരിക്കുകയാണ്. പാകിസ്ഥാനിലുള്ള ഇന്ത്യൻ സ്ഥാനപതിയെ കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിൽ അറിയിച്ചിട്ടുണ്ട്.

അഭിനന്ദൻ വർത്തമാനെ തിരികെ ഇന്ത്യയിലെത്തിക്കണമെന്ന് ലോക രാഷ്ട്രങ്ങൾ അടക്കം ആവശ്യപ്പെടുകയാണ്. പാകിസ്ഥാന് അകത്ത് തന്നെ ഒരു വലിയ വിഭാഗം ഇതിന് അനുകൂലമാണ്. സുൽഫിക്കർ അലിയുടെ കൊച്ചുമകളായ സാഹിത്യക്കാരി ഫാത്തിമ ഭൂട്ടോ അഭിനന്ദൻ വർധമാനെ ഇന്ത്യയ്ക്ക് വിട്ടുതരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജെനീവ കരാർ അനുസരിച്ച് അഭിനന്ദിനെ ഏഴ് ദിവസത്തിനകം ഇന്ത്യയിൽ തിരിച്ചെത്തിക്കണമെന്നാണ്. ജെനീവ കൺവെൻഷന്റെ നഗ്നമായ ലംഘനമാണ് പാകിസ്ഥാൻ നടത്തിയിരിക്കുന്നതെന്ന് ആഗോളതലത്തിൽ ആക്ഷേപമുണ്ട്.

Read Also : ഇന്ത്യൻ വൈമാനികനെ പാകിസ്ഥാൻ കസ്റ്റഡിയിൽ വെക്കുന്നത് ജെനീവ കരാറിന്റെ ലംഘനമെന്ന് ഇന്ത്യ; എന്താണ് ജെനീവ കരാർ ?

അതേസമയം അതിർത്തിയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടുണ്ട്. വിമാന സർവ്വീസുകളും പുനഃസ്ഥാപിച്ചു.കാശ്മീരിൽ അതിർത്തിയിലെ സ്‌ക്കൂളുകൾക്ക് ഇന്നും അവധിയാണ്. രജൗറി, പൂഞ്ച് മേഖലയിലെ സ്‌ക്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് വെടിവെപ്പ് ഇന്നും ഉണ്ടായി. പൂഞ്ച് മേഖലയിലാണ് വെടിവെപ്പുണ്ടായത്. സൈനിക നടപടികൾ നിറുത്തി വയ്ക്കണമെന്ന് ഇരു രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top