Advertisement

എസ്ബിഐ ശാഖകളില്‍ നിന്നും തുടര്‍ച്ചയായി പണം നഷ്ടപ്പെടുന്നതായി പരാതി

February 28, 2019
Google News 1 minute Read
SBI

എസ്ബിഐ ശാഖകളില്‍ നിന്നും  പണം ചോരുന്നത് തുടർക്കഥയാകുന്നു. കോഴിക്കോട് ബാലുശേരി പോലീസ് സ്റ്റഷനിൽ മാത്രം നിരവധി പരാധികാലാണ് ലഭിച്ചത്.  ഇതോടെ ഇടപാടുകാരെല്ലാം പരിഭ്രാന്തിയിലാണ്.

എസ്.ബി.ഐ യുടെ വിവിധ ശാഖകളിലെ അക്കൗണ്ടുകളില്‍ നിന്നും ഇടപാടുകാരറിയാതെ ലക്ഷങ്ങള്‍ പിന്‍വലിക്കുന്നതായി പരാതി. എ.ടി.എം. വഴിയാണ് പണം പിൻവലിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ്  പൊലിസിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാലുശേരി, പൂനൂര്‍ ശാഖകളിലെ അക്കൗണ്ടുകളില്‍ നിന്നുമാണ് പണം നഷ്ടമായത്.

Read More: എസ്.ബി.ഐ. ആക്രമണക്കേസില്‍ എന്‍.ജി.ഒ. യൂണിയന്‍ നേതാക്കള്‍ക്ക് ജാമ്യം

വാർത്ത പ്രചരിച്ചതോടെ ഇടപാടുകാര്‍ പരിഭ്രാന്തിയിലാണ്.നന്മണ്ട സ്വദേശി പ്രഭാകരന്‍ നായരുടെ  അക്കൗണ്ടില്‍ നിക്ഷേപിച്ച 60,000 രൂപ ഫെബ്രുവരി 23 മുതല്‍ 25 വരെയുള്ള തീയതികളിലായാണ് നഷ്ട്ടപ്പെട്ടത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എം വഴിയാണ് പണം പിന്‍വലിച്ചിട്ടുള്ളത്. എകരൂല്‍ സ്വദേശി സരിതയുടെ അക്കൗണ്ടില്‍ നിന്നും 20,000 രൂപ ചോര്‍ന്നതായി ബാലുശേരി പൊലിസില്‍ ലഭിച്ച  പരാതിയില്‍ പറയുന്നു.

Read More: എസ്.ബി.ഐ ട്രഷറി ബാങ്കിലെ ആക്രമണം; അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞു

പരാതിക്കാരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കയാണ്.പണം എങ്ങനെ നഷ്ടമാകുന്നു എന്നതിനെപ്പറ്റി അറിയില്ലെന്നും ബാങ്ക് അതിന്റെ നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകുമെന്നുമാണ് മാനേജര്‍  അറിയിച്ചത്.  നിക്ഷേപിച്ച പണത്തിന്റെ ഉത്തരവാദിത്വം ബാങ്കിനുണ്ടെന്നും മാനേജര്‍ സി.സുരേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ നഷ്ടമായ തുക തിരിച്ചു കിട്ടാന്‍  സമയമെടുക്കുമെന്നതിനാല്‍ താല്‍ക്കാലിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് പരാതിക്കാര്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here