‘ഹൃദയത്തില്‍ തൊട്ട് പറയുന്നു, പാക്കിസ്ഥാന്‍ ഇന്ത്യയുടെ ശത്രുവല്ല’: വാസിം അക്രം

ഇന്ത്യ-പാക് സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ശത്രുവല്ലെന്ന് വ്യക്തമാക്കി മുന്‍ പാക് ക്രിക്കറ്റ് താരവും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹകളിക്കാരനുമായിരുന്ന വാസിം അക്രം. പാകിസ്താന്‍ നിങ്ങളുടെ ശത്രുവല്ലെന്ന് താന്‍ ഹൃദയത്തില്‍ തൊട്ട് പറയുകയാണെന്ന് വാസിം അക്രം ട്വീറ്റ് ചെയ്തു. നിങ്ങളുടെ ശത്രു ഞങ്ങളുടേയും കൂടി ശത്രുവാണ്. രണ്ട് രാജ്യങ്ങളും ഒരേ ശത്രുവിനെതിരെയാണ് യുദ്ധം ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ ഇനിയും എത്ര ചോര ചിന്തണമെന്ന് അദ്ദേഹം ചോദിക്കുന്നു. ഭീകരതയ്ക്കെതിരായ യുദ്ധം ജയിക്കണമെങ്കില്‍ നമ്മള്‍ സഹോദരര്‍ കൈകോര്‍ത്ത് പിടിക്കണമെന്നും വാസിം പറയുന്നു.
With my heavy heart I appeal to yours, India,Pakistan is not your enemy, Your enemy is our enemy! How much more blood needs to be spilled before we realise we are both fighting the same battle.We need brothers in arm if we want to beat this war on terror #TogetherWeWin #NoToWar
— Wasim Akram (@wasimakramlive) 27 February 2019
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പാക് സെലിബ്രിറ്റികളും പ്രമുഖ വ്യക്തികളും സമാധാനത്തിന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ ഇന്ത്യ-പാക് സംഘര്‍ഷം മുറുകിയ സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് പ്രതിരോധമന്ത്രി നാളെ കശ്മീര്‍ സന്ദര്‍ശിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങും നിര്‍മ്മല സീതാരാമനൊപ്പം ഉണ്ടാകും. പാക് ആക്രമണം നടന്ന അതിര്‍ത്തി മേഖലകള്‍ സംഘം സന്ദര്‍ശിക്കുമെന്നാണ് വിവരം.
അതേസമയം, അതിര്‍ത്തിയില്‍ ഇന്ന് രണ്ട് തവണ പാക് പ്രകോപനമുണ്ടായി. കശ്മീരിലെ പുഞ്ച് മേഖലയില്‍ രാവിലെയും ഉച്ചയോടടുത്തുമാണ് ആക്രമണമുണ്ടായി. തിരിച്ചടിക്കാന്‍ സാധിക്കും വിധം ഇന്ത്യആക്രമണത്തെ ചെറുത്തു. ഇതേക്കുറിച്ച് വിശദീകരിക്കാന്‍ സൈനിക മേധാവികളുടെ സംയുക്ത വാര്‍ത്താ സമ്മേളനം വൈകീട്ട് ചേരും. ആര്‍മി, എയര്‍ഫോഴ്‌സ് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. വൈകീട്ട് അഞ്ച് മണിക്കാണ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ കാണുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here