ജെയ്ഷെ മുഹമ്മദിനെയും മസ്ദൂര്‍ അസ്ഹറിനെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങള്‍

ജെയ്ഷെ മുഹമ്മദിനെതിരെ ലോകരാജ്യങ്ങള്‍. മസ്ദൂര്‍ അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. യുഎന്‍ രക്ഷാസമിതിയിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. യു എന്‍ രക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. സംഘര്‍ഷത്തിന് അയവു വരുത്താന്‍ ഇരു രാജ്യങ്ങളും തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ വിമാനത്താവളങ്ങള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.
അതേസമയം അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. വിമാന സര്‍വ്വീസുകളും പുനഃസ്ഥാപിച്ചു.കാശ്മീരില്‍ അതിര്‍ത്തിയിലെ സ്ക്കൂളുകള്‍ക്ക് ഇന്നും അവധിയാണ്. രജൗറി, പൂഞ്ച് മേഖലയിലെ സ്ക്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ് ഇന്നും ഉണ്ടായി. പൂഞ്ച് മേഖലയിലാണ് വെടിവെപ്പുണ്ടായത്. സൈനിക നടപടികള്‍ നിറുത്തി വയ്ക്കണമെന്ന് ഇരു രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
ജെയ്ഷെ മുഹമ്മദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര രക്ഷാസമിതിയിലേക്ക് പോകുകയും മസൂദ് അസ്ഹറിനെ ലോകത്തെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്നതാണ് ഫ്രാന്‍സിന്റേയും ലക്ഷ്യം. നിലവിലെ അവസ്ഥയില്‍ എല്ലാ ലോക രാജ്യങ്ങളും ഈ ആവശ്യത്തെ പിന്തുണച്ചേക്കും. നേരത്തെ ചൈന ഇതിന് എതിരെ രംഗത്ത് വന്ന ചരിത്രമാണ് ഉള്ളതെങ്കിലും അതിര്‍ത്തി കടന്നുള്ള ആക്രമണ പ്രത്യാക്രമണത്തിന് ശേഷം ചൈന ഈ വിഷയത്തില്‍ സമവായ പാതയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here