‘വെറും കൈയോടെ ആന്ധ്രയിലേക്ക് വരാന്‍ നാണമില്ലേ’; മോദിയോട് ചന്ദ്രബാബു നായിഡു

വെറും കൈയോടെ ആന്ധ്രയിലേക്ക് വരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നാണമില്ലേയെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശ് പുനസംഘടനാ നിയമം 2014 പ്രകാരം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത് സംബന്ധിച്ചാണ് നായിഡു മോദിയെ കത്തിലൂടെ വിമര്‍ശിച്ചത്. വിശാഖപട്ടണത്ത് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുന്‍പാണ് മോദിക്ക് ചന്ദ്രബാബു നായിഡു കത്തയച്ചത്.
മോദി അധികാരത്തിലെത്തിയിട്ട് അഞ്ചു വര്‍ഷമായി. എന്നാല്‍ ആന്ധ്രയുടെ കാര്യത്തില്‍ ഒരു തീരുമാനവുമുണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് അഞ്ച് കോടിയോളം വരുന്ന ജനങ്ങളോട് പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും നായിഡു വ്യക്തമാക്കി.
Read more: നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിൽ
ജനങ്ങള്‍ രോഷാകുലരാണ്. അവരുടെ പ്രതിനിധിയായാണ് താന്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നത്. ജനവികാരം മനസിലാക്കുകയാണ് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമെന്ന് താന്‍ ഒര്‍മിപ്പിക്കുകയാണ്. ആന്ധ്രാപ്രദേശ് പുനസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രിയുമായി 29 തവണ കൂടിക്കാഴ്ച നടത്തി. നിരവധി അപേക്ഷകള്‍ നല്‍കി. ഒരു ഗുണവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയിലെത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കാന്‍ എല്ലാവരും കറുത്ത കുപ്പായമണിഞ്ഞും കരിങ്കൊടി കാണിച്ചും പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച താനും കറുത്ത കുപ്പായമണിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കുക, പോളാവരം പദ്ധതിക്ക് ഫണ്ട് അനുവദിക്കുക, അമരാവതി നഗര പദ്ധതി, വിശാഖപട്ടണം, വിജയവാഡ മെട്രോ പദ്ധതി തുടങ്ങിയവയ്ക്ക് സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആന്ധ്രപ്രദേശ് സര്‍ക്കാരും കേന്ദ്രവും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇതിനുപിന്നാലെ ഡല്‍ഹിയിലടക്കം ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശാഖപട്ടണത്ത് എത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here