മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് പിഎംഒയുടെ വ്യാജ ശുപാര്‍ശ കത്ത്; സിബിഐ കേസെടുത്തു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന് പ്രധാനമന്ത്രി കാര്യാലയ (പിഎംഒ) ലെറ്റര്‍ ഹെഡില്‍ വ്യാജ ശുപാര്‍ശ കത്ത് ലഭിച്ച സംഭവത്തില്‍ സിബിഐ കേസെടുത്തു. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ബില്‍ഡര്‍ക്ക് അനുകൂലമായ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്നെന്ന പേരില്‍ ദേവേന്ദ്ര ഫട്നവിസിന് രണ്ട് കത്തുകള്‍ ലഭിച്ചത്. പിഎംഒ അസിസ്റ്റന്റ് ഡയറക്ടര്‍ പി കെ ഇസാര്‍ നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
നവി മുംബൈ സ്വദേശിയായ ബില്‍ഡര്‍ വിലായതി രാം മിത്തലിന് വേണ്ടിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് വ്യാജ ശുപാര്‍ശ കത്തയച്ചത്. ബാന്ദ്രയിലുള്ള വിലാവതിയുടെ നിര്‍മ്മാണ പദ്ധതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നായിരുന്നു ആദ്യ കത്തില്‍ വ്യക്തമാക്കിയിരുന്നത്. എ എന്‍ ബയോഫ്യൂവല്‍ കമ്പനിയുടെ പുതിയ കണ്ടുപിടുത്തമായ ജൈവ ഇന്ധനം പരിശോധിച്ച് അനുകൂല റിപ്പോര്‍ട്ട് നല്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു രണ്ടാമത്തെ കത്ത്. കത്തുകള്‍ തെളിവായി നല്‍കിയാണ് പരാതി നല്‍കിയത്. പിഎംഒ ജോയിന്റ് സെക്രട്ടറി ദേബശ്രീ മുഖര്‍ജിയുടെ ഒപ്പോടുകൂടിയായിരുന്നു കത്തുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here