ജമ്മുകാശ്മീരില്‍ ജമാ അത്തെ ഇസ്ലാമി യെ നിരോധിച്ചു

ജമ്മുകശീരില്‍ ജമാ അത്തെ ഇസ്ലാമി സംഘടനയെ നിരോധിച്ചു.ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് യുഎപിഎ നിയമപ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം.സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.കുറച്ച് ദിവസങ്ങള്‍ക്കുമുന്‍പ് ജമാഅത്തെ ഇസ്ലാമി പ്രഡിഡന്ര്‍റ് ഹമീദ് ഫയസ് ഉള്‍പ്പെടെയുള്ള നേതാക്കളെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.1967ലെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ തടയുന്ന നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ചാണ് നിരോധനം.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളുമായി ബന്ധപ്പെട്ട് ജമാ അത്തെ ഇസ്ലാമി വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. കാശ്മീരിലെ സായുധ പോരാട്ടങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിലപാടുകളാണ് സംഘടന തുടരുന്നത് എന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്ന വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here