ഇതുവരെ ഇമ്രാൻ ഖാൻ വിമർശകനായിരുന്നു ഞാൻ; ഇന്ന് ആരാധകനായി : കട്ജു

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിമർശകനായിരുന്ന താൻ ഇന്ന് അദ്ദേഹത്തിന്റെ ആരാധകനായി മാറിയെന്ന് സുപ്രീം കോടതി മുൻ ജഡ്ജി, ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ട്വിറ്ററിലാണ് കട്ജുവിന്റെ പ്രതികരണം.
‘നേരത്തെ ഞാൻ ഇമ്രാൻ ഖാൻ വിമർശകനായിരുന്നു. എന്നാൽ ടി.വിയിൽ അദ്ദേഹം നൽകിയ ബുദ്ധിപരമായ, സംയമനത്തോടെയുള്ള പ്രസംഗത്തിനുശേഷം ഞാൻ അദ്ദേഹത്തിന്റെ ആരാധകനായി മാറി.’ എന്നാണ് കട്ജുവിന്റെ ട്വീറ്റ്.
Read Also : രജനീകാന്തിന്റെ തലയിൽ ഒന്നുമില്ല : മാർക്കണ്ഡേയ കട്ജു
ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുമായി ചർച്ച നടത്താൻ പാകിസ്ഥാൻ സന്നദ്ധരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞദിവസം ടെലിവിഷൻ അഭിസംബോധനയിൽ അറിയിച്ചു. പാകിസ്ഥാൻ ഭൂമി തീവ്രവാദത്തിന് ഉപയോഗിക്കുന്നത് പാകിസ്ഥാന് താൽപര്യമില്ലാത്ത കാര്യമാണെന്നും, അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നൽകിയതായും അദ്ദേഹം പറഞ്ഞിരുന്നു.
പാകിസ്ഥാന്‍ ഉടനടി തിരിച്ചടിച്ചില്ലെന്നും, രണ്ടു ഭാഗത്തും ദുരന്തം വിതയ്ക്കുന്നത് നിരുത്തവാദിത്തപരമാണെന്നും പാകിസ്ഥാന്‍ ജനതയെ അഭിസംബോധന ചെയ്തു കൊണ്ട് ഇമ്രാന്‍ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് ഇവിടെ വരാമെങ്കില്‍ ഞങ്ങള്‍ക്ക് അവിടെയും വരാം എന്ന സന്ദേശം കൈമാറണമെന്ന് മാത്രമായിരുന്നു പാകിസ്ഥാന്‍ നടപടിയുടെ ഉദ്ദേശ്യം എന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here